തിരുവനന്തപുരം: മണ്ണന്തലയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽക്കയറി ആക്രമണം. ഗുണ്ടാലിസ്റ്റിൽപ്പെട്ട രാജേഷിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. ആറംഗ സംഘമാണ് ആക്രമണം നടത്തിയത്.
രാജേഷിന്‍റെ വീടിന് നേരെ നാടന്‍ പടക്കമെറിഞ്ഞ സംഘം, വീട്ടുമുറ്റത്തും റോഡിലും ഉണ്ടായിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരു ബൈക്കും അടിച്ചുതകർത്തു. വീടിന് മുന്നിൽ വെച്ച് ബൈക്കുകൾ റേസ് ചെയ്തത് രാജേഷ് ചോദ്യം ചെയ്തപ്പോഴുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണം. അതേസമയം പ്രതികളെ പിടികൂടാനായിട്ടില്ല. ആക്രമണം നടത്തിയവരിൽ ചിലർ ഗുണ്ടാലിസ്റ്റിൽപെട്ടവരാണെന്നാണ് വിവരം. വടിവാള്‍ അടക്കമുള്ള ആയുധങ്ങളുമായെത്തിയാണ് ഇവര്‍ ആക്രമണം നടത്തിയത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.