കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസമെന്ന് പറഞ്ഞ് രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ ശിവംപേട്ട് മണ്ഡലിലാണ് സംഭവം. സംഭവത്തിൽ മമ്ത (23),ഇവരുടെ കാമുകനായ ഷെയ്ഖ് ഫയാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ 4 ന് നടന്ന കുറ്റകൃത്യം മാസങ്ങളോളം ആരും അറിഞ്ഞിരുന്നില്ല. പിന്നീട് കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.ജൂൺ 4 ന് രാത്രിയിൽ കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ശിവംപേട്ട് മണ്ഡലത്തിലെ ഷബാഷ്പള്ളി ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു അഴുക്ക് ചാലിന് സമീപം കുഴിച്ചിട്ടതായി മമത സമ്മതിച്ചതിനെത്തുടർന്ന് പോലീസ് മമതയെയും കാമുകൻ ഷെയ്ഖ് ഫയാസിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.വെള്ളിയാഴ്ച അധികൃതർ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി.
മെയ് 21 ന് മമത തന്റെ രണ്ട് കുട്ടികളുമായി തന്റെ ഭർത്താവിന്റെ വീട്ടിലെത്തിയിരുന്നു. പിന്നീട് അമ്മയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇളയ മകളുമായി വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു.എന്നാൽ, പിന്നീട് യുവതിയേയും കുഞ്ഞിനേയും കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് മെയ് 27 ന് മമതയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് കോട്‌ല രാജു പൊലീസിൽ പരാതി നൽകി.വീട്ടുകാർ അന്വേഷിച്ചെങ്കിലും മമതയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.