ദില്ലി: ശനിയാഴ്ച പുലർച്ചെ ഗുരുഗ്രാമിലെ ദേശീയപാതയിൽ അമിതവേഗതയിൽ വന്ന താർ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറി അഞ്ച് പേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ 4:30 ഓടെ ഹൈവേയുടെ എക്സിറ്റ് നമ്പർ 9 ന് സമീപമാണ് സംഭവം. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങുന്ന ആറ് പേരുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിൽ നിന്ന് ഗുരുഗ്രാമിലേക്ക് ജോലിക്കായി യാത്ര ചെയ്തിരുന്ന സംഘമാണ് ദാരുണമായ അപകടത്തിൽപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബാക്കിയുള്ള രണ്ട് പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നയാളുടെ നില ഗുരുതരമാണെന്നും അധികൃതർ പറഞ്ഞു. ഥാർ പൂർണ്ണമായും തകർന്നു. കഴിഞ്ഞ മാസം ദില്ലിയിലെ മോട്ടി നഗർ പ്രദേശത്ത് അമിതവേഗതയിൽ വന്ന ഥാർ ഇടിച്ച് ഒരു ബൈക്ക് യാത്രികൻ മരിച്ചു. കാറിനും ട്രക്കിനും ഇടയിൽ ബൈക്ക് പൂർണ്ണമായും തകർന്നി. പ്രതിയായ ഡ്രൈവർ അമരീന്ദർ സിംഗ് സോധി ഉടൻ തന്നെ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പൊലീസ് വാഹനത്തിൽ നിന്ന് രണ്ട് കുപ്പി മദ്യം കണ്ടെത്തി.
മറ്റൊരു സംഭവത്തിൽ, ചാണക്യപുരിയിൽ അമിതവേഗതയിൽ വന്ന ഒരു ഥാർ കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. രാഷ്ട്രപതി ഭവനിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് അപകടം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാൽനടയാത്രക്കാരന്റെ മൃതദേഹം നാല് മണിക്കൂർ റോഡിൽ കിടന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. താൻ ഉറങ്ങിപ്പോയെന്നും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.