Showing posts with label Delhi. Show all posts
Showing posts with label Delhi. Show all posts

Wednesday, 29 October 2025

ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല; ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്തില്ല

ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല; ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്തില്ല

 ഡല്‍ഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാന്‍ കൃത്രിമ മഴയ്ക്കായി ആരംഭിച്ച ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല. ഇന്നലെ ഉച്ചയോടെ ക്ലൗഡ് സീഡിങ് നടത്തിയെങ്കിലും മഴ പെയ്യിക്കാനായില്ല. മേഘങ്ങളിലെ ഈര്‍പ്പത്തിന്റെ അംശം 20 ശതമാനത്തില്‍ താഴെയായതിനാലാണ് കൃത്രിമ മഴ പെയ്യിക്കാന്‍ കഴിയാത്തത് എന്നാണ് ഐഐടി കാണ്‍പൂരിന്റെ വിശദീകരണം. ഇന്ന് നടത്താനിരുന്ന ക്ലൗഡ് സീഡിങ് ദൗത്യവും നിര്‍ത്തിവച്ചു. അന്തരീക്ഷത്തിലെ അനുകൂല സാഹചര്യ കടക്കിലെടുത്തായിരിക്കും ദൗത്യം നടത്തുക. ഒരു ക്ലൗഡ് സീഡിങ്ങിന് 64 ലക്ഷം രൂപയാണ് ചിലവ്.

ഡല്‍ഹിയില്‍ ഇന്നും വായു മലിനീകരണം രൂക്ഷമായി തുടരുന്നു. പലയിടങ്ങളിലും 300ന് മുകളിലാണ് വായു ഗുണനിലവാര സൂചിക മലിനീകരണത്തോത് രേഖപ്പെടുത്തിയത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ സര്‍ക്കസ് നടത്തിയെന്ന് ആം ആദ്മി പാര്‍ട്ടി പരിഹസിച്ചു.

കൃത്രിമ മഴയ്ക്കായി ക്ലൗഡ് സീഡിംഗ് ദൗത്യം ലക്ഷ്യം കാണാതെ മലിനീകരണ തോത് കുറയ്ക്കാന്‍ ആകില്ല എന്നാണ് വിലയിരുത്തല്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിക്കും

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിക്കും

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക പലയിടങ്ങളിലും വളരെ മോശം അവസ്ഥയിലാണുള്ളത്. ആർ കെ പുരം, ആനന്ദ് വിഹാർ എന്നിവിടങ്ങളിൽ 300 നു മുകളിലാണ് വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്. ദീപാവലിയ്ക്ക് ശേഷം ഉയർന്ന വായു മലിനീകരണ തോത് ഇതുവരെ കുറഞ്ഞിട്ടില്ല. എന്നാൽ മലിനീകരണ തോത് ഉയർന്നതോടെ ക്ലൗഡ് സീഡിംഗ് നടത്തിയെങ്കിലും കൃത്രിമ മഴ പെയ്യിക്കാൻ ഇതുവരെ കഴിഞ്ഞില്ല. ഇന്നലെ ഖേക്ര, ബുരാരി, മയൂര്‍ വിഹാര്‍, കരോള്‍ബാഗ് എന്നിവിടങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടന്നത്. കൃത്രിമ മഴ ലഭിച്ചാൽ വായുമലിനീകരണത്തിന് ആശ്വാസം ഉണ്ടാകും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

വായുമലിനീകരണം ഉയർന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ആലോചന. ബി എസ് 6 നിലവാരത്തിന് താഴെയുള്ള വാണിജ്യ ചരക്ക് വാഹനങ്ങൾക്ക് നവംബർ ഒന്നുമുതൽ ഡൽഹിയിലേക്ക് പ്രവേശനം അനുവദിക്കില്ല എന്ന് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് അറിയിച്ചു. ബി എസ് സിക്സ് എൽ എൻ ജി സി എൻ ജി ഇ വി ഒഴികെയുള്ള വാണിജ്യ ചരക്ക് വാഹനങ്ങൾക്കാണ് വിലക്ക്.
ബി എസ് ഫോർ വാണിജ്യ ചരക്ക് വാഹനങ്ങൾക്ക് അടുത്തവർഷം ഒക്ടോബർ 31 വരെ മാത്രമാണ് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 23 October 2025

ഗൂഗിള്‍ ക്രോമില്‍ സുരക്ഷാ പിഴവ് ; ഉപയോക്താക്കൾക്ക് ഹാക്കിംഗ് മുന്നറിയിപ്പ്!

ഗൂഗിള്‍ ക്രോമില്‍ സുരക്ഷാ പിഴവ് ; ഉപയോക്താക്കൾക്ക് ഹാക്കിംഗ് മുന്നറിയിപ്പ്!

ദില്ലി: ഇന്ത്യയുടെ സൈബർ സുരക്ഷാ ഏജൻസിയായ സിഇആർടി-ഇൻ (CERT-In) രാജ്യത്തെ ഗൂഗിൾ ക്രോം ബ്രൗസര്‍ ഉപയോക്താക്കൾക്ക് ഒരു പുതിയ മുന്നറിയിപ്പ് നൽകി. പഴയതും പാച്ച് ചെയ്യാത്തതുമായ ക്രോം പതിപ്പുകളെ ബാധിക്കുന്ന ഉയർന്ന തലത്തിലുള്ള 'റിമോട്ട് കോഡ് എക്‌സിക്യൂഷൻ' (RCE) തകരാർ (CIVN-2025-0274) ആണ് ഏജൻസി റിപ്പോർട്ട് ചെയ്‌തത്. ഈ പ്രശ്‍നം മുതലെടുക്കുന്നതിലൂടെ ഹാക്കർമാർക്ക് ഉപയോക്താവിന്‍റെ സിസ്റ്റത്തിലേക്ക് റിമോട്ട് ആക്‌സസ് നേടാൻ സാധിക്കും. ഇത് ഡാറ്റ മോഷണം, സിസ്റ്റം ഏറ്റെടുക്കൽ അല്ലെങ്കിൽ സേവന തടസ്സം എന്നിവയ്ക്ക് സാധ്യത വർധിപ്പിക്കുന്നു. 141.0.7390.122.123-നേക്കാൾ പഴയ ക്രോം പതിപ്പുകളിൽ ഈ തകരാർ കണ്ടെത്തിയിട്ടുണ്ട് എന്നും സെര്‍ട്‌-ഇൻ റിപ്പോർട്ട് ചെയ്യുന്നു.

ക്രോമിൽ ജാവസ്‍ക്രിപ്റ്റ് എക്‌സിക്യൂട്ട് ചെയ്യുന്നതിന് ഉത്തരവാദിത്തപ്പെട്ട ക്രോമിന്‍റെ V8 ജാവസ്‍ക്രിപ്റ്റ് എഞ്ചിന്‍റെ തെറ്റായ നിർവ്വഹണം മൂലമാണ് ഈ അപകടസാധ്യത ഉണ്ടാകുന്നതെന്ന് സിഇആർടി-ഇൻ റിപ്പോർട്ട് ചെയ്യുന്നു. പ്രത്യേകം തയ്യാറാക്കിയ വെബ് അഭ്യർഥന അയച്ചുകൊണ്ട് വിദൂരത്തിലിരുന്ന് ഹാക്കർക്ക് ഈ അപകടസാധ്യത മുതലെടുക്കാനും ട്രിഗർ ചെയ്യാനും കഴിയുമെന്നും സെര്‍ട്-ഇന്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഈ ആക്രമണം വിജയകരമാണെങ്കിൽ, ആക്രമണകാരിക്ക് ഉപയോക്താവിന്‍റെ സിസ്റ്റത്തിൽ അനിയന്ത്രിതമായ കോഡ് പ്രവർത്തിപ്പിക്കാൻ സാധിക്കും. ഇത് സിസ്റ്റം നിയന്ത്രിക്കുന്നതിലേക്കോ സെൻസിറ്റീവ് ഡാറ്റയിലേക്ക് ആക്‌സസ് നേടുന്നതിലേക്കോ നയിച്ചേക്കാം. പ്രത്യേകിച്ച് ഒരു സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റര്‍ അക്കൗണ്ടിൽ നിന്ന് ആക്‌സസ് ലഭിക്കുന്നുണ്ടെങ്കിൽ, ഇത് വ്യാപകമായ സേവന തടസ്സത്തിനോ ഡാറ്റ മോഷണത്തിനോ ഇടയാക്കുമെന്ന് സിഇആർടി-ഇൻ പറയുന്നു.

2025 ഒക്‌ടോബര്‍ 21ന് പുറത്തിറങ്ങിയ ഡെസ്‌ക്‌ടോപ്പിനായുള്ള സ്റ്റേബിൾ ചാനൽ അപ്‌ഡേറ്റിൽ ഈ പിഴവിനുള്ള ഒരു പരിഹാരം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു. വിൻഡോസിനും മാക്ഒഎസിനും 141.0.7390.122.123 ഉം, ലിനക്‌‌സിന് 141.0.7390.122 ഉം ആണ് അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് നമ്പറുകൾ. വരും ദിവസങ്ങളിൽ ഈ അപ്‌ഡേറ്റ് എല്ലാ ഉപയോക്താക്കളിലേക്കും എത്തുമെന്ന് കമ്പനി അറിയിച്ചു. ഭാവിയില്‍ സൈബര്‍ ആക്രമണങ്ങൾ തടയുന്നതിന്, എല്ലാ ഉപയോക്താക്കളും സ്ഥാപനങ്ങളും ക്രോമിന്‍റെ ഏറ്റവും പുതിയ പതിപ്പിലേക്ക് ഉടൻ അപ്‌ഡേറ്റ് ചെയ്യാനും ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റുകൾ പ്രവർത്തനക്ഷമമാക്കാനും സിഇആർടി-ഇൻ നിർദ്ദേശിക്കുന്നു. ഹെൽപ്പിലെ എബൗട്ട് ക്രോമിലേക്ക് പോയി അപ്‌ഡേറ്റുകൾക്കായി പരിശോധിക്കാനും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ ഏജൻസി റെസ്‌പോണ്‍സ് ടീം ഗൂഗിള്‍ ക്രോം ഉപയോക്താക്കളെ ഉപദേശിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൊലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ; വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ടു

പൊലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ; വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ടു

 ദില്ലി: ദില്ലിയിൽ പൊലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ. ബീഹാറിലെ ഗുണ്ട സംഘ തലവൻ ഉൾപ്പെടെ നാലു പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നവർ. ഗൂണ്ട തലവൻ രഞ്ജൻ പഥകിന്റെ സംഘത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. രഞ്ജൻ പഥക്, ബിംലേഷ് മഹ്തോ, മനീഷ് പഥക്, അമൻ താക്കൂർ എന്നിവരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

ദില്ലി രോഹിണിയിൽ പുലർച്ചെ രണ്ടരയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ പൊലീസിന് നേരെ വെടിയുതിർത്തു. ബീഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി പലയിടത്തും ആക്രമണങ്ങൾ നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായാണ് വിവരം.ദില്ലി പൊലീസും ബീഹാർ പൊലീസും സംയുക്തമായാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 22 October 2025

സമോസയെച്ചൊല്ലി  തർക്കം,   65 കാരനെ വാളെടുത്ത് വെട്ടിക്കൊന്നു

സമോസയെച്ചൊല്ലി തർക്കം, 65 കാരനെ വാളെടുത്ത് വെട്ടിക്കൊന്നു

ദില്ലി: സമോസയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ബീഹാറിൽ 65 വയസ്സുള്ള ഒരു കർഷകൻ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് സംഭവം. ഭോജ്പൂരിൽ കൗലോദിഹാരി നിവാസിയായ ചാന്ദ്രമ യാദവിന്റെ തലയിൽ മൂർച്ചയുള്ള ആയുധം കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു പ്രതി. ആക്രമണത്തിന് ശേഷം വയോധികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച്ചയോടെ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ..

കലോദിഹാരിയിൽ ചാന്ദ്രമക്ക് അടുത്തറിയാവുന്ന ഒരു കുട്ടി സമൂസ വാങ്ങാനായി കടയിലേക്ക് പോയി. അവിടെ നിന്നിരുന്ന മറ്റു ചില കുട്ടികൾ ഈ കുട്ടിയെ ആക്രമിക്കുകയും, കയ്യിൽ ഇരുന്ന ഭക്ഷണ സാധനങ്ങൾ തട്ടിപ്പറിച്ച് ഓടുകയും ചെയ്തു. ഇത് കണ്ടു നിന്ന ചാന്ദ്രമ മറ്റു കുട്ടികളോട് സംസാരിക്കാനായി സമോസ കടയിലേക്ക് എത്തുകയായിരുന്നു. ഇതിനിടയിൽ കടക്ക് ചുറ്റും നിന്ന ചിലരോടും സംസാരിച്ചു. അങ്ങനെ വിഷയം ഒരു തർക്കത്തിലേക്ക് പോയി. വാക്കുതർക്കം രൂക്ഷമാവുകയും ഒരു സ്ത്രീ വാളെടുത്ത് ചാന്ദ്രമ യാദവിന്റെ തലയിൽ വെട്ടുകയുമായിരുന്നു. ഇങ്ങനെ ഗുരുതരമായി പരിക്കേറ്റ ഇവർ മരിക്കുകയായിരുന്നു.