Monday, 15 September 2025

അയല്‍ക്കാരന്റെ പേര് പട്ടിക്കിട്ടു; എതിര്‍ത്തപ്പോള്‍ മര്‍ദിച്ചുവെന്ന് കേസ്

SHARE
 



അയല്‍ക്കാരന്റെ പേര് നായക്ക് ഇട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. അയല്‍ക്കാരനെ പരിഹസിക്കുന്നതിന് പട്ടിക്ക് 'ശര്‍മ' എന്ന പേരിട്ടുവെന്നാണ് ആരോപണം. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി തര്‍ക്കമുണ്ടാകുകയും അത് അക്രമാസക്തമാകുകയും ചെയ്തു. വിഷയം സംഘര്‍ഷത്തിലെത്തിയതോടെ പോലീസ് കേസെടുത്തു.

വിരേന്ദ്ര ശര്‍മയും ഭാര്യ കിരണും സമര്‍പ്പിച്ച പരാതിയില്‍ ഭൂപേന്ദ്ര സിംഗ് എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. സിംഗ് നായയെ 'ശര്‍മ്മ ജി' എന്നു വിളിക്കുകയും സുഹൃത്തുക്കളുടെ മുന്നില്‍വെച്ച് ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവന്നാണ് ആരോപണം. സിംഗ് തന്റെ നായക്ക് 'ശര്‍മ' എന്ന് പേരിട്ടതില്‍ വിരേന്ദ്ര ശര്‍മയും കുടുംബവും അസ്വസ്ഥരാണെന്ന് ആരോപിച്ചതായും ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂപേന്ദ്രയും അയാളുടെ രണ്ട് കൂട്ടാളികളും ചേര്‍ന്ന് തങ്ങളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായും വീരേന്ദ്ര ആരോപിച്ചു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.