Monday, 15 September 2025

കയ്യിൽ സ്ത്രീയുടെ രക്തം പുരണ്ട വസ്ത്രങ്ങളുമായി ബിഹാര്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി.

SHARE
 


കോഴിക്കോട്: ബാലുശ്ശേരി കിനാലൂരില്‍ പരിക്കേറ്റ നിലയിൽ, കയ്യിൽ സ്ത്രീയുടെ രക്തം പുരണ്ട വസ്ത്രങ്ങളുമായി ബിഹാര്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. കിനാലൂര്‍ പാറതലക്കല്‍ ബാബുരാജിന്റെ വീട്ടുമുറ്റത്താണ് ഇയാളെ കണ്ടെത്തിയത്. വീടിന് പിന്നിൽ കിടക്കുന്ന നിലയിലായിരുന്നു ഇയാള്‍. രാവിലെ വീട്ടുകാര്‍ ഉണര്‍‌ന്ന് വാതിൽ തുറന്ന് പുറത്തിറങ്ങിയ സമയത്താണ് ഇയാളെ കാണുന്നത്. കയ്യിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങളുമുണ്ടായിരുന്നു. കൂടാതെ തലയിൽ നിന്ന് രക്തമൊലിക്കുന്നുണ്ടായിരുന്നു. വീട്ടുകാര്‍ നാട്ടുകാരെ അറിയിച്ച് അവരാണ് പൊലീസിനെ അറിയിച്ചത്. പൊലീസെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

അതേ സമയം പ്രദേശത്ത് ആര്‍ക്കെങ്കിലും പരിക്കേറ്റതായിട്ടോ കാണാതായിട്ടോ ഉള്ള വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഇയാള്‍ കിനാലൂര്‍ ചെരുപ്പ് കമ്പനിയില്‍ ജോലിക്കാരനാണ്. ഇയാളിന്നലെ മദ്യപിച്ചിരുന്നു. നടന്നു പോകുന്ന വഴിക്ക് എവിടെയെങ്കിലും വീണ് പരിക്കേറ്റ് മുറിവേറ്റതായിരിക്കുമെന്ന് പൊലീസ് അനുമാനിക്കുന്നുണ്ട്. വസ്ത്രങ്ങളെടുത്ത് മുറിവ് തുടച്ചതാകാമെന്ന അനുമാനവും പൊലീസിനുണ്ട്. ബാലുശ്ശേരി പോലീസ് അന്വേഷണം തുടങ്ങി. ഇയാള്‍ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മുറിവ് ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.