ചെന്നൈ: തമിഴ്നാട്ടിൽ നാല് സ്ത്രീകൾ ഇടിമിന്നലേറ്റ് മരിച്ചു. കടലൂർ വെപ്പൂരിനടുത്ത് പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് ഇടിമിന്നലേറ്റ് നാല് പേർ മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. അരിയാനച്ചി ഗ്രാമത്തിലെ ചോളപ്പാടത്ത് വിളെവെടുപ്പിനിടെയാണ് ഇടിമിന്നലേറ്റ് സ്ത്രീകൾ മരിച്ചത്
കൃഷിയിടത്തിന്റെ ഉടമ രാജേശ്വരി, ചിന്ന പൊന്നു, കണിത, പാരിജാതം എന്നിവരാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന തവമണിക്കും മിന്നലേറ്റു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടലൂർ ജില്ലാ പോലീസ് സൂപ്രണ്ട് ജയകുമാർ, തിട്ടക്കുടി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പാർഥിബൻ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.
തൊഴിലാളികളുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മുണ്ടിയമ്പക്കം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട്ടിൽ വടക്കുകിഴക്കൻ മൺസൂൺ ആരംഭിച്ചതിനാൽ രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇടിമിന്നലുള്ളപ്പോൾ തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.