Tuesday, 14 October 2025

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരന്റെ മുഖത്ത് പരുക്ക്

SHARE
 

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്. കണ്ണൂർ – യശ്വന്ത്‌പൂർ വീക്കിലി എക്സ്പ്രസിന് നേരെയാണ് ഇന്നലെ രാത്രി 10.30ഓടെ കല്ലേറുണ്ടായത്. കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽവെച്ചായിരുന്നു കല്ലേറുണ്ടായിട്ടുള്ളതെന്ന് ആർ പി എഫ് വ്യക്തമാക്കി. സംഭവത്തിൽ S7 കോച്ചിലെ യാത്രക്കാരന് കല്ലേറിൽ മുഖത്ത് പരുക്കേറ്റു. തലശ്ശേരിയിൽ വെച്ച് ആർ പി എഫ് പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം ട്രെയിൻ വീണ്ടും യാത്ര ആരംഭിച്ചു. സംഭവത്തിൽ ആർ പി എഫ് അന്വേഷണം ആരംഭിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ് ഉണ്ടാകുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.