പാലക്കാട്: ആശുപത്രി അധികൃതര്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാൻ മറന്നതോടെ വീട്ടിലെത്തിച്ച മൃതദേഹം തിരിച്ചുകൊണ്ടുപോയി പോസ്റ്റ്‍മോര്‍ട്ടം നടത്തി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് അസാധാരണമായ സംഭവം നടന്നത്. വിഷം കഴിച്ച് മരിച്ച പാലക്കാട് മുണ്ടൂർ സ്വദേശി സദാശിവന്‍റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. ഇന്നലെ വീട്ടിൽ? പൊതുദർശനം നടക്കുന്നതിനിടെ ആശുപത്രി ജീവനക്കാർ പൊലീസുമായി എത്തി മൃതദേഹം തിരികെവാങ്ങി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഇന്ന് പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.ജില്ലാ ആശുപത്രി ജീവനക്കാരുടെ വീഴ്ച്ചയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പാലക്കാട് ഡിഎംഒ അറിയിച്ചു.
സെപ്റ്റംബര്‍ 25ന് വിഷം കഴിച്ച നിലയിൽ ഗുരുതരാവസ്ഥയിൽ സദാശിവനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഐസിയുവിൽ ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. ചികിത്സക്കിടെ ഇന്നലെയാണ് മരണം സംഭവിക്കുന്നത്. തുടര്‍ന്ന് വിഷം കഴിച്ച് മരിച്ചതിനാൽ പോസ്റ്റ്‍മോര്‍ട്ടം ഉണ്ടാകുമെന്ന് ബന്ധുക്കളും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആളായതിനാൽ സാധാരണ രീതിയിൽ നടപടി പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രി അധികൃതര്‍ വിട്ടുകൊടുക്കുകയായിരുന്നു.
തുടര്‍ന്ന് വൈകിട്ടോടെ വീട്ടിൽ പൊതുദര്‍ശനവും ആരംഭിച്ചു. ഇതിനിടയിൽ രാത്രി ഒമ്പതോടെ പൊലീസും ആശുപത്രി ജീവനക്കാരും സ്ഥലത്തെത്തി മൃതദേഹം കൊണ്ടുപോവുകയായിരുന്നു. മരണ സര്‍ട്ടിഫിക്കറ്റിന്‍റെ കാര്യത്തിലടക്കം പ്രശ്നം നേരിടുമെന്നും പോസ്റ്റ്‍മോര്‍ട്ടം നടത്തണമെന്നും ബന്ധുക്കളോട് പറഞ്ഞശേഷമാണ് മൃതദേഹം കൊണ്ടുപോയത്. അനാസ്ഥ സംഭവിച്ചത് ആളുകള്‍ അറിയിട്ടെയെന്ന് കരുതിയാണ് പറഞ്ഞതെന്നും ഇക്കാര്യത്തിൽ പരാതി ഇല്ലെന്നും ബന്ധു പി എൻ പ്രമോദ് പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.