Friday, 24 October 2025

സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം; ഹർജി തീർപ്പാക്കി ഹൈക്കോടതി

SHARE

 




കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിലെ ഹർജി തീർപ്പാക്കി ഹൈക്കോടതി. സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛൻ കോടതിയെ അറിയിച്ചു. തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരും വ്യക്തമാക്കി. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന കോടതി നിർദേശം കക്ഷികൾ അംഗീകരിച്ചു. പിന്നാലെ എല്ലാ കക്ഷികളും തുടർനടപടി ഇല്ലെന്ന് വ്യക്തമാക്കി. ഇതോടെയാണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ഹർജി തീർപ്പാക്കിയത്. കോടതി നടപടിയിൽ തൃപ്തിയെന്ന് കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

എല്ലാ കുട്ടികളെയും ഒരു പോലെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഹിജാബ് അനുവദിക്കാത്തതെന്നും സ്കൂളിന്റെ അഭിഭാഷക കോടതിയിൽ പറഞ്ഞു. ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ സ്കൂളിൽ വിലക്കേർപ്പെടുത്തുന്നത് ഭരണഘടനാപരമായ അവകാശങ്ങളിലുള്ള കടന്നുകയറ്റം എന്നായിരുന്നു സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട്. എന്നാൽ പ്രശ്നം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹമില്ലെന്ന കുട്ടിയുടെ നിലപാടിന് കോടതി പ്രാധാന്യം നൽകുകയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.