Monday, 20 October 2025

കോഴിക്കോട് ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞ മദ്യക്കുപ്പിവീണ് കാല്‍നട യാത്രക്കാരന് പരിക്ക്

SHARE

 കോഴിക്കോട്: ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി ദേഹത്ത് വീണ് കാല്‍നടയാത്രക്കാരന് ഗുരുതര പരിക്ക്. ഞായറാഴ്ച വൈകുന്നേരം കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ചാണ് സംഭവം. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന തിരുവനന്തപുരം-പോർബന്തർ എക്‌സ്പ്രസ് ട്രെയിനിൽ നിന്നാണ് മദ്യക്കുപ്പി പുറത്തേക്ക് വലിച്ചെറിഞ്ഞത്.

ട്രെയിനിറങ്ങി ട്രാക്കിന്റെ അരികിലൂടെ നടന്നുപോവുകയായിരുന്ന പേരാമ്പ്ര സ്വദേശി ആദിത്യനാണ് പരിക്കേറ്റത്. മുഖത്ത് മുറിവേറ്റ ഇയാളുടെ പല്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിത്യൻ ചികിത്സയിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.