വൈദ്യുതി പ്രതിസന്ധി ജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം ഇപ്പോൾ കുടി വെള്ളവും പ്രതിസന്ധിയിലാക്കി അധികൃതർ.
പാലായിലെ ജനങ്ങൾക്കും വ്യാപാരികൾക്കുമാണ് ഈ ദുരന്തം തുടരെ സംഭവിക്കുന്നത്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായപ്പോൾ പാലായിലെ പൊതുജനങ്ങളും വ്യാപാരികളും ഒറ്റക്കെട്ടായി വൈദ്യുതി ഭവന്റെ മുൻപിൽ പ്രതിഷേധ ജാഥയും ധർണ്ണയും നടത്തിയതിന്റെ ഭാഗമായി എംഎൽഎയും മുനിസിപ്പൽ ചെയർമാനും വിളിച്ചുചേർത്ത സംയുക്ത യോഗത്തിൽ KSEB ഉദ്യോഗസ്ഥർ നൽകിയ ഉറപ്പിന്മേൽ കുറച്ചു നാളത്തേക്ക് പാലാ സർക്കിളിൽ വൈദ്യുതി മുടങ്ങുന്നത് കുറഞ്ഞു വന്നിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമായി വരികയാണ്. പാലാ സർക്കിളിൽ പലയിടത്തും അപ്രഖ്യാപിതമായി വൈദ്യുതി മുടങ്ങുന്നത് ഇപ്പോൾ പതിവായിരിക്കുന്നു.
ഈ ദുരന്തത്തിനിടയിലാണ് ഇപ്പോൾ വാട്ടർ അതോറട്ടി വക പൊതുജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കി കുടിവെള്ളത്തിന്റെ സപ്ലൈ മുടക്കുന്നത് പതിവാക്കിയിരിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ വെള്ളം കുടി വെള്ളമായി ഉപയോഗിക്കുന്ന വ്യാപാരികൾക്ക് കച്ചവടം ചെയ്യാൻ പോലും നിർവാഹമില്ലാതെയായിരിക്കുകയാണ്.
വൈദ്യുതിയും, ശുദ്ധജല വിതരണവും പ്രതിസന്ധിയിലാക്കി ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ വ്യാപാരികളെയും മറ്റ് സംഘടനകളെയും ചേർത്ത് ശക്തമായ സമരവുമായി മുന്നോട്ടു വരുമെന്ന് പാലായിലെ പൗര പ്രമുഖർ മാധ്യമങ്ങളോട് പറഞ്
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.