Tuesday, 21 October 2025

പിവി സാമി പുരസ്കാരം കെ മാധവന് സമ്മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

SHARE

 കോഴിക്കോട്: പിവി സാമി മെമ്മോറിയൽ ഇന്‍ഡസ്ട്രിയൽ ആന്‍ഡ് സോഷ്യോ കള്‍ച്ചറൽ അവാര്‍ഡ് ഡിസ്നി ഇന്ത്യയുടെ സ്ട്രാറ്റജിക് ഉപദേശകനും ദൃശ്യമാധ്യമ രംഗത്തെ ഉന്നതശീര്‍ഷനുമായ കെ മാധവന് സമ്മാനിച്ചു. കോഴിക്കോട് ശ്രീനാരായണ സെന്‍റിനറി ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരം സമ്മാനിച്ചത്. ഇന്ത്യൻ ദൃശ്യമാധ്യമ രംഗത്തെ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം.  കെ മാധവൻ വ്യവസായ, മാധ്യമ മേഖലകളിൽ നൽകിയ സംഭാവനകൾ ശ്രദ്ധേയമാണെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളം നിക്ഷേപ സൗഹൃദമാക്കി മാറ്റാമെന്ന് പത്ത് വർഷം മുമ്പ് ആരും കരുതിയിയിരുന്നില്ലെന്നു എന്നാൽ അത് ഇപ്പോള്‍ യഥാര്‍ഥ്യമായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിന്‍റെ പുരോഗതി കേരളം കാണുന്നുണ്ട്. തുടർഭരണം കൊണ്ട് കേരളത്തെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കി മാറ്റാൻ കഴിഞ്ഞു. കൊച്ചിയിൽ നടന്ന നിക്ഷേപക സംഗമം വഴി രണ്ട് ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് കേരളത്തിന് ലഭിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.