Saturday, 25 October 2025

ജിമ്മിൽ വർക്കൗട്ട് കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

SHARE

 




ജിമ്മിൽ വർക്കൗട്ട് കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശി പാണ്ടൻ പറമ്പ് കുന്നത്ത് വീട്ടിൽ രാമചന്ദ്രനാണ് മരിച്ചത്. 53 വയസായിരുന്നു. ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്ത് വീട്ടിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടക്കാപുത്തൂരിലെ സ്വകാര്യ മരമില്ലിൽ മാനേജരായി ജോലി നോക്കുകയാണ് രാമചന്ദ്രൻ.

അതേസമയം കഴിഞ്ഞ ദിവസം ദുബായില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ മലയാളി വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. തൃശൂര്‍ കുന്നംകുളം സ്വദേശി വൈഷ്ണവ് കൃഷ്ണകുമാര്‍ (18) ആണ് ചൊവ്വാഴ്ച രാത്രി ദുബായിലെ ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റിയില്‍ കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിബിഎ മാര്‍ക്കറ്റിങ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് വൈഷ്ണവ്.

മരണകാരണം സംബന്ധിച്ച് ഫോറന്‍സിക് പരിശോധനകള്‍ നടക്കുകയാണ്. 2024-ലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ 97.4% മാര്‍ക്ക് നേടിയ വൈഷ്ണവിന് ഗോള്‍ഡന്‍ വീസ ലഭിച്ചിരുന്നു. വി ജി കൃഷ്ണകുമാര്‍- വിധു കൃഷ്ണകുമാര്‍ ദമ്പതികളുടെ മകനാണ്. സഹോദരി- വൃഷ്ടി കൃഷ്ണകുമാര്‍. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.