Saturday, 25 October 2025

ശബരിമലയിൽ നിന്നും കട്ട സ്വർണം ബെല്ലാരിയിൽ; ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണ്ണം കണ്ടെത്തി

SHARE

 



ശബരിമലയിൽ നിന്നും കട്ട സ്വർണം ബെല്ലാരിയിലെ സ്വർണവ്യാപിരിയിൽ നിന്നും കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധനായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റത്. ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് കളവുപോയ സ്വർണത്തിന്റെ ഒരു ഭാഗം കണ്ടെത്തിയത്.

ശബരിമല സ്വർണ്ണ മോഷണക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന്, വേർതിരിച്ചെടുത്ത സ്വർണ്ണം ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരിയായ ഗോവർദ്ധന് വിറ്റതായി പ്രത്യേക അന്വേഷണ സംഘത്തോട് (എസ്‌ഐടി) വെളിപ്പെടുത്തിയിരുന്നു.

നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സ്വർണ്ണം വീണ്ടെടുക്കാൻ അന്വേഷണ സംഘം പോറ്റിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു. പോറ്റിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭ്യമായ നിർണായക സൂചനയെത്തുടർന്ന്, എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്‌ഐടി ഗോവർദ്ധനെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.