ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ട് അമേരിക്കയിലെ ഒരു കൂട്ടം സെനറ്റ് അംഗങ്ങള്‍. ഇന്ത്യയുമായുള്ള അമേരിക്കയുടെ വഷളായ ബന്ധം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നും തീരുവ വര്‍ദ്ധന യുഎസിന്റെ തന്ത്രപരമായ പങ്കാളിത്തങ്ങളിലൊന്നിനെ തകര്‍ത്തുവെന്നും വൈറ്റ് ഹൗസിലേക്ക് അയച്ച കത്തില്‍ സെനറ്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
തീരുവ യുഎസിന് തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പും കത്ത് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ ഉയര്‍ന്ന തീരുവകള്‍ ചുമത്തുന്നത് അമേരിക്കന്‍ മാനുഫാക്ച്ചറേഴ്‌സിനെ ദോഷകരമായി ബാധിക്കുകയും വിതരണ ശൃംഖലകളെ തടസപ്പെടുത്തുകയും ചെയ്യുമെന്ന് സെനറ്റ് അംഗങ്ങള്‍ കത്തില്‍ മുന്നറിയിപ്പ് നല്‍കി.
യുഎസ് ഭരണകൂടത്തിന്റെ സമീപകാല നടപടികള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായുള്ള ബന്ധം വഷളാക്കിയെന്നും ഇത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നെഗറ്റീവ് പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുവെന്നും കത്തില്‍ പറയുന്നു. ഈ നിര്‍ണായക പങ്കാളിത്തം പുനഃസ്ഥാപിക്കാനും മെച്ചപ്പെടുത്താനും ഉടനടി നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.