പന്തളം : പന്തളം നഗരസഭ പരിധിയിലുള്ള അന്യസംസ്ഥാനത്തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന വാടക ക്വാട്ടേഴ്സുകള്‍ കേന്ദ്രീകരിച്ചാണ് രാസ ലഹരിയുടെ ഉപയോഗവും വില്പനയും നടക്കുന്നത്. ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നാണ് വിവരം. രാത്രികാലങ്ങളില്‍ ഇവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ എത്തി പൊലീസ് പരിശോധന നടത്തി ചുരുക്കം ചിലരെ പിടികൂടിയെങ്കിലും യഥാര്‍ത്ഥ കണ്ണികള്‍ പുറത്തുവിലസുകയാണ്.അടുത്തകാലത്ത് കൂട്ടത്തോടെ എത്തിയ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ സിന്തറ്റിക്ക് ലഹരികളുടെ വില്പനയും ഉപയോഗവും വ്യാപകമാകുന്നതായി പരാതിയുണ്ട്. പന്തളം കുടുംബ ആരോഗ്യ കേന്ദ്രത്തിന് സമീപം അന്യ സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ക്വാട്ടേഴ്സുകള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പനയും ഉപയോഗവും. സ്ത്രീകള്‍ ഉള്‍പ്പെടെ സിന്തറ്റിക്ക് ലഹരി ഉപയോഗിക്കുന്നതായി അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.
കുടുംബമായി താമസിക്കുന്നെന്ന വ്യാജേന ലഹരി വില്പനബ്രൗണ്‍ ഷുഗര്‍, എം.ഡി.എം.എ പോലുള്ള മാരക രാസ ലഹരികള്‍ ഇവര്‍ക്കിടയില്‍ സുലഭമാണ്.അന്യ സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം മലയാളി യുവാക്കളും ഇവിടെ ലഹരി വാങ്ങാന്‍ എത്തുന്നുണ്ട്. പുറമെ നിന്നുളളവര്‍ക്കും പൊലീസിന് സംശയം തോന്നാതിരിക്കാന്‍ യുവതികളെയും ലഹരി സംഘത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. കുടുംബമായി താമസിക്കുന്നു എന്ന വ്യാജേന ലഹരി വില്പനയും നടത്തുകയാണ് ലക്ഷ്യം. ബാറുകളില്‍ നിന്നും പൊതു ഇടങ്ങളില്‍ നിന്നുമാണ് ഈ സംഘം ഉപഭോക്താക്കളെ കണ്ടെത്തുന്നത്. വലയിലാക്കുന്നവരെ സൗഹൃദം നടിച്ച് ക്വാട്ടേഴ്സില്‍ എത്തിക്കുന്നു. അവിടെവെച്ചാണ് ലഹരി ഉപയോഗവും വില്പനയും. പിടികൂടുന്നവരെ പുറത്തുകൊണ്ടുവരാനും പ്രാദേശിക ഇടപെടലുകള്‍ ഉണ്ടെന്നാണ് വിവരം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.