ജോധ്പൂര്‍: രാജസ്ഥാനില്‍ വാഹനാപകടത്തില്‍ 15 പേര്‍ക്ക് ദാരുണാന്ത്യം. ജോധ്പൂരിലെ ഭാരത് മാലാ എക്സ്പ്രസ് വേയിലാണ് അപകടമുുണ്ടായത്. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെക്കില്‍ ടെമ്പോ ട്രാവലര്‍ ഇടിക്കുകയായിരുന്നു. ടെമ്പോ ട്രാവലര്‍ അമിത വേഗതയിലായിരുന്നു. അപകടത്തിൽ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ക്ഷേത്രദര്‍ശനത്തിന് ശേഷം ജോധ്പൂരിലേക്ക് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.
ടെമ്പോ ട്രാവലര്‍ അമിത വേഗതയിലെത്തി നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ട്രാവലര്‍ പൂര്‍ണമായും തകര്‍ന്നു. ട്രാവലിനകത്ത് കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കുന്നത് ദുഷ്‌കരമായിരുന്നെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ഇവരെ ജോധ്പൂരുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.