Wednesday, 5 November 2025

വിമാന ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ മാറ്റം വരുന്നു; സുപ്രധാന നിർദേശം മുന്നോട്ടുവെച്ച് ഡിജിസിഎ

SHARE

 വിമാന യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന ഒരു നിർദേശം മുന്നോട്ട് വെച്ച് ഇന്ത്യയുടെ വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). പിടിഐയുടെ റിപ്പോർട്ട് പ്രകാരം, ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ ഡിജിസിഎ ഒരു കൂട്ടം പരിഷ്കാരങ്ങൾ കൊണ്ടുവരാൻ പദ്ധതിയിടുന്നു.

ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ ടിക്കറ്റുകൾ സൗജന്യമായി റദ്ദാക്കുകയോ യാത്രാ തീയതി മാറ്റുകയോ ചെയ്യാമെന്നുള്ളതാണ് അതിലൊന്ന്. ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്ത ശേഷം യാത്രാ പദ്ധതികളിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന യാത്രക്കാരിൽനിന്ന് ഭീമമായ തുക ഈടാക്കുന്ന സാഹചര്യത്തിൽ, ഈ നിർദേശം അവർക്ക് ആശ്വാസമാകും.

മിക്ക ഫ്ലൈറ്റ് ബുക്കിങ് വെബ്സൈറ്റുകളും ടിക്കറ്റ് സൗജന്യമായി റദ്ദാക്കാനോ പുനഃക്രമീകരിക്കാനോ അവസരം നൽകാറുണ്ട്. എന്നാൽ ഇതിനായി അധിക തുക നൽകേണ്ടി വരും. മാത്രമല്ല ഈ സൗകര്യം ഒരു തവണ മാത്രമേ ഉപയോഗിക്കാനാവൂ.

എയർലൈനുകൾ യാത്രക്കാർക്ക് ഒരു 'ലുക്ക്-ഇൻ' സൗകര്യം നൽകണമെന്നാണ് ഡിജിസിഎയുടെ നിർദേശം. ഇത് ടിക്കറ്റ് ബുക്ക് ചെയ്ത സമയം മുതൽ 48 മണിക്കൂർ വരെയായിരിക്കും. ഈ സമയപരിധിക്കുള്ളിൽ ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ തുകയും തിരികെ നൽകേണ്ടി വരും.

"ഈ സമയത്തിനുള്ളിൽ, യാത്രക്കാർക്ക് അധിക ചാർജുകളൊന്നും നൽകാതെ ടിക്കറ്റ് റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. എന്നാൽ, മാറ്റം വരുത്താൻ ഉദ്ദേശിക്കുന്ന പുതിയ ഫ്ലൈറ്റിന്റെ നിലവിലുള്ള സാധാരണ നിരക്ക് നൽകേണ്ടി വരും," എന്ന് ഡിജിസിഎ വ്യക്തമാക്കി.

വിമാന ടിക്കറ്റുകളുടെ റീഫണ്ടുമായി ബന്ധപ്പെട്ട സിവിൽ ഏവിയേഷൻ റിക്വയർമെൻ്റിലാണ് (സിഎആർ) ഈ നിർദേശം സമർപ്പിച്ചത്. എന്നിരുന്നാലും, ഈ പുതിയ നിയമം നടപ്പിലാക്കിയാൽ അത് എല്ലാവർക്കും ബാധകമായിരിക്കില്ല.

കരട് സിഎആർ പ്രകാരം, പുറപ്പെടാൻ അഞ്ച് ദിവസത്തിൽ താഴെ സമയമുള്ള ആഭ്യന്തര വിമാനങ്ങൾക്കും 15 ദിവസത്തിൽ താഴെ സമയമുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്കും ഈ 'ലുക്ക്-ഇൻ' സൗകര്യം ബാധകമല്ല."ബുക്ക് ചെയ്ത് 48 മണിക്കൂറിന് ശേഷം ഈ സൗകര്യം ലഭ്യമാകില്ല. ടിക്കറ്റിൽ മാറ്റങ്ങൾ വരുത്തുന്നതിന് യാത്രക്കാർ അതാത് റദ്ദാക്കൽ ഫീസ് നൽകേണ്ടിവരും," എന്ന് കരട് സിഎആറിൽ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.