Showing posts with label Business. Show all posts
Showing posts with label Business. Show all posts

Saturday, 11 October 2025

വിന്‍ഡോസ് 11 ഉപയോഗിക്കാന്‍ നിബന്ധനകള്‍ കടുപ്പിച്ച് മൈക്രോസോഫ്റ്റ്; അക്കൗണ്ട് ഓപ്പണ്‍ ചെയ്യാതെ കാര്യം നടക്കില്ല

വിന്‍ഡോസ് 11 ഉപയോഗിക്കാന്‍ നിബന്ധനകള്‍ കടുപ്പിച്ച് മൈക്രോസോഫ്റ്റ്; അക്കൗണ്ട് ഓപ്പണ്‍ ചെയ്യാതെ കാര്യം നടക്കില്ല

വിന്‍ഡോസ് 11(Windows 11) ഓപ്പറേറ്റിംഗ് സിസ്റ്റം (operating system) ഉപയോഗിക്കുന്നതിന് മൈക്രോസോഫ്റ്റ് (Microsoft) കൂടുതല്‍ നിബന്ധനകള്‍ കൊണ്ടുവരുന്നു. പുതിയ വിന്‍ഡോസ് 11 സിസ്റ്റത്തില്‍ സൈന്‍ ഇന്‍ ചെയ്ത് ഉപയോഗിക്കുന്നതിനു മുമ്പായി ആളുകള്‍ ആദ്യം ഒരു അക്കൗണ്ട് സജ്ജീകരിക്കണമെന്ന നിബന്ധന കമ്പനി കൊണ്ടുവരുന്നതായാണ് വിവരം.

നിങ്ങള്‍ ഒരു വിന്‍ഡോസ് 11 സിസ്റ്റം വാങ്ങുമ്പോള്‍ ആന്‍ഡ്രോയിഡ് ഫോണിലേതിന് സമാനമായി അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്ന പ്രക്രിയ അതിന്റെ ഇസ്റ്റലേഷന്‍ ഘട്ടത്തിന്റെ ഭാഗമായിരിക്കും. ജോലിക്കോ വ്യക്തിഗത ആവശ്യങ്ങള്‍ക്കോ ആയി ഈ പതിപ്പ് ഉപയോഗിക്കാനാകും.

ഈ അക്കൗണ്ട് തുറക്കല്‍ പ്രക്രിയ മൈക്രോസോഫ്റ്റ് കുറച്ചുകാലത്തേക്ക് താല്‍ക്കാലികമായി ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗൂഗിളിനെ പോലെ വിന്‍ഡോസ് 11 സിസ്റ്റം ഉപയോഗിക്കാന്‍ ആദ്യം അക്കൗണ്ട് തുറന്ന് സൈന്‍ ഇന്‍ ചെയ്യണമെന്ന് കമ്പനി ആവശ്യപ്പെടുന്നു. ഈ പുതിയ മാറ്റങ്ങള്‍ വിന്‍ഡോസ് 11-ന്റെ ഇന്‍സൈഡര്‍ പ്രിവ്യു പതിപ്പില്‍ വന്നുകഴിഞ്ഞു.

സാധാരണഗതിയില്‍ ഗൂഗിളിന്റെ സേവനം നമ്മള്‍ ഉപയോഗപ്പെടുത്തുന്നത് ഇന്റര്‍നെറ്റ് ഉപയോഗിച്ച് അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് സൈന്‍ ഇന്‍ ചെയ്താണ്. ഇതുപോലെ തന്നെ വിന്‍ഡോസ് 11 സെറ്റ്അപ്പും ഉപയോഗിക്കാനാണ് അക്കൗണ്ട് തുറക്കുന്നത് നിര്‍ബന്ധമാക്കുന്നതിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്. പുതിയ പ്രക്രിയ ഉപയോക്താക്കളെ അതിന്റെ ക്ലൗഡ് സേവനങ്ങളുമായി സംയോജിപ്പിക്കുകയും മുഴുവന്‍ കോണ്‍ഫിഗര്‍ ചെയ്ത ഒരു സിസ്റ്റം നല്‍കുകയും ചെയ്യുമെന്ന് അവകാശപ്പെട്ടാണ് കമ്പനി ഈ പുതിയ നയം മാറ്റത്തെ ന്യായീകരിക്കുന്നത്.

വര്‍ഷങ്ങളായി ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ ഈ പ്രക്രിയ ആവശ്യപ്പെടുന്നുണ്ട്. മികച്ച ഉപയോക്തൃ അനുഭവവും വ്യക്തിഗത സവിശേഷതകളും ഉറപ്പാക്കുന്നതിന് ജിമെയില്‍ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ ഗൂഗിള്‍ ആവശ്യപ്പെടുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 8 October 2025

ജാവ യെസ്‍ഡി മോട്ടോർസൈക്കിളുകൾ ഇനി ആമസോണിൽ നിന്നും വാങ്ങാം

ജാവ യെസ്‍ഡി മോട്ടോർസൈക്കിളുകൾ ഇനി ആമസോണിൽ നിന്നും വാങ്ങാം

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ ജാവ യെസ്‍ഡി മോട്ടോർസൈക്കിൾ ഇനി ആമസോണിൽ നിന്നും വാങ്ങാം. ഇതിനായി ആമസോൺ ഇന്ത്യയുമായി പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ് ജാവ. ജാവ, യെസ്‍ഡി മോട്ടോർസൈക്കിളുകൾ ആമസോൺ വഴി രാജ്യത്തെ 40 നഗരങ്ങളിൽ ലഭ്യമാകും.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ജാവ-യെസ്ഡി മോട്ടോർസൈക്കിളുകൾ ഫ്ലിപ്‍കാർട്ടിൽ ലിസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ആമസോൺ പങ്കാളിത്തം കൂടി ആരംഭിച്ചതോടെ ജാവ യെസ്‍ഡിബൈക്കുകളുടെ ഓൺലൈൻ ലഭ്യത കൂടുതൽ വിപുലീകരിക്കുന്നു. ജാവ 350 , 42, 42 FJ 350, 42 ബോബർ , പെരാക് എന്നിവയും യെസ്‍ഡി അഡ്വഞ്ചർ , സ്ക്രാംബ്ലർ എന്നിവയും ആമസോണിലും ഫ്ലിപ്‍കാർട്ടിലും ലഭ്യമാണ്. 

ഇ-കൊമേഴ്‌സ് വഴി വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾക്ക് നിരവധി സാമ്പത്തിക ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാനും ജാവ, യെസ്ഡി മോട്ടോർസൈക്കിളുകളുടെ ഡീലുകൾ പരിശോധിക്കാനും കഴിയും. ഇതിൽ ഇഎംഐ പ്ലാനുകളും ഓൺലൈൻ വാങ്ങലുകളിൽ ക്യാഷ്ബാക്കുകളും ഉൾപ്പെടുന്നു. ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് ആമസോൺ പേ ഐസിഐസിഐ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകളിൽ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ, ഫ്ലിപ്പ്കാർട്ട് 24 മാസത്തെ, നോ-കോസ്റ്റ് ഇഎംഐയും, ഫ്ലിപ്പ്കാർട്ട് ആക്സിസ്, ഫ്ലിപ്പ്കാർട്ട് എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ പോലുള്ള കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകളിൽ അഞ്ച് ശതമാനം ക്യാഷ്ബാക്കും ( 4,000 രൂപ വരെ) വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഫ്ലിപ്പ്കാർട്ടിൽ എക്സ്ക്ലൂസീവ് മോട്ടോർസൈക്കിൾ ഫിനാൻസ്, ഇൻഷുറൻസ് സൗകര്യങ്ങളും ലഭ്യമാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 22 September 2025

700 ഉല്‍പ്പന്നത്തിന് വില കുറച്ച് അമൂല്‍

700 ഉല്‍പ്പന്നത്തിന് വില കുറച്ച് അമൂല്‍

റീട്ടെയില്‍ ഉല്‍പ്പന്നങ്ങളുടെ വില വെട്ടിക്കുറച്ച് ക്ഷീരോല്‍പ്പന്ന ബ്രാന്‍ഡായ അമൂല്‍. ബട്ടര്‍, ഐസ്‌ക്രീം, നെയ്, ബേക്കറി ഉല്‍പ്പന്നങ്ങള്‍ തുടങ്ങി 700ഓളം ഉല്‍പ്പന്നങ്ങളുടെ വിലയാണ് കുറച്ചത്. വിലയിലെ പരിഷ്‌കരണം ഈ മാസം 22 മുതല്‍ നടപ്പാക്കാനാണ് തീരുമാനം.

വില വെട്ടിക്കുറച്ചത് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിക്കാന്‍ സഹായിക്കുമെന്നാണ് അമൂല്‍ കരുതുന്നത്. 60 ലക്ഷം ക്ഷീര കര്‍ഷകര്‍ക്കും ഇതിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അമൂല്‍ വ്യക്തമാക്കി.. വരാനിരിക്കുന്ന ഉത്സവകാലത്ത് പാല്‍ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കൂടുതലായി നടക്കുമ്പോള്‍ തന്നെ വില കുറയ്ക്കാന്‍ തീരുമാനിച്ചത് അമൂലിന് നേട്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മദര്‍ ഡയറി സെപ്തംബര്‍ 22ന് തങ്ങളുടെ വില കുറച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

Saturday, 20 September 2025

Flipkart റോയൽ എൻഫീൽഡുമായി കൈകോർക്കുന്നു

Flipkart റോയൽ എൻഫീൽഡുമായി കൈകോർക്കുന്നു

ഡിജിറ്റൽ വിപണിയിൽ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള നീക്കത്തിൽ റോയൽ എൻഫീൽഡ്.ബുള്ളറ്റടക്കം 350 സിസി മോട്ടോർസൈക്കിളുകളുടെ സമ്പൂർണ്ണ ശ്രേണി ഓൺലൈനായി വിൽക്കുന്നതിനായി ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ടുമായി കൈകോർക്കുകയാണ് റോയൽ എൻഫീൽഡ്.

ബുള്ളറ്റ് 350, ക്ലാസിക് 350, ഹണ്ടർ 350, ഗോവാൻ ക്ലാസിക് 350, പുതിയ മെറ്റിയോർ 350 എന്നിവയുൾപ്പെടെ മുഴുവൻ 350 സിസി മോട്ടോർസൈക്കിളുകളും സെപ്റ്റംബർ 22 മുതൽ ഫ്ലിപ്കാർട്ടിൽ വാങ്ങാൻ ലഭ്യമാകുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. തുടക്കത്തിൽ ബെംഗളൂരു, ഗുരുഗ്രാം, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ എന്നീ അഞ്ച് നഗരങ്ങളിലാണ് ഈ സംരംഭം ആരംഭിക്കുക.

ഡെലിവറി മുതൽ വിൽപ്പനാനന്തര സേവനം വരെയുള്ള മുഴുവൻ ഉപഭോക്തൃ പ്രക്രിയയും ഈ നഗരങ്ങളിലെ ഉപഭോക്താവ് ഇഷ്ടപ്പെടുന്ന റോയൽ എൻഫീൽഡ് അംഗീകൃത ഡീലർ കൈകാര്യം ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. കൂടാതെ, ഫ്ലിപ്കാർട്ട് വഴി വാങ്ങുന്ന ഉപഭോക്താക്കൾക്ക് പൂർണ്ണ ജിഎസ്ടി ആനുകൂല്യങ്ങൾ ലഭിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

Friday, 12 September 2025

ഇന്‍ഫോസിസ് ഓഹരികള്‍ തിരികെ വാങ്ങുന്നു; 18,000 കോടി ഇടപാട് 26 ലക്ഷം നിക്ഷേപകര്‍ക്ക് നേട്ടമാകും

ഇന്‍ഫോസിസ് ഓഹരികള്‍ തിരികെ വാങ്ങുന്നു; 18,000 കോടി ഇടപാട് 26 ലക്ഷം നിക്ഷേപകര്‍ക്ക് നേട്ടമാകും

ഇന്ത്യന്‍ ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനിയായ ഇന്‍ഫോസിസ് ഓഹരികള്‍ തിരികെ വാങ്ങാനുള്ള നടപടികളിലേക്ക് കടക്കുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആദ്യ ഘട്ട ഓഹരി തിരികെ വാങ്ങല്‍ ആരംഭിക്കും. 18,000 കോടി രൂപയുടെ ഓഹരികളാണ് തിരികെ വാങ്ങുന്നത്. മുമ്പ് രണ്ട് തവണ കമ്പനി നടത്തിയതിനേക്കാള്‍ ഇരട്ടി മൂല്യമുള്ള ഓഹരികളാണ് ഇത്തവണ തിരികെ വാങ്ങാനുദ്ദേശിക്കുന്നത്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ബൈബാക്കാണിത്.

കമ്പനിയുടെ പെയ്ഡ് അപ്പ് ഇക്വിറ്റി മൂലധനത്തിലെ മൊത്തം ഓഹരികളുടെ 2.41 ശതമാനം അല്ലെങ്കില്‍ 10 കോടി ഓഹരികളാണ് തിരികെ വാങ്ങുന്നത്. ഓഹരിയൊന്നിന് ശരാശരി 1,800 രൂപ നിരക്കില്‍ 10 കോടി ഓഹരികള്‍ തിരികെ വാങ്ങും. നിലവിലെ വിപണി വിലയുടെ 19 ശതമാനം പ്രീമിയം നിരക്കിലാണ് തിരികെ വാങ്ങല്‍.

ഏതാണ്ട് 26 ലക്ഷത്തോളം ഓഹരി ഉടമകൾക്ക് ഇത് നേട്ടമാകും. ഇന്‍ഫോസിസ് ഓഹരി തിരികെ വാങ്ങലിന് യോഗ്യരായ ഓഹരി ഉടമകളെ നിര്‍ണ്ണയിക്കുന്ന റെക്കോര്‍ഡ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഓഹരി തിരികെ വാങ്ങല്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മൂന്നോ നാലോ മാസമെടുത്തേക്കും