Monday, 3 November 2025

‘ആഗ്രഹിച്ചത് മികച്ച നടൻ തന്നെ, നിരാശയുണ്ടെങ്കിലും അംഗീകാരം പ്രചോദനമാണ്’; ആസിഫ് അലി

SHARE
 

സംസ്ഥാന സർക്കാരിൻ്റെ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയതിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, പ്രത്യേക പരാമർശം വലിയ നേട്ടം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച നടൻ പുരസ്കാരമാണ് ആഗ്രഹിച്ചതെന്നും, നിരാശയുണ്ടെങ്കിലും ഇത് ഇനിയും ശ്രമിക്കാൻ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിക്കൊപ്പമുള്ള നോമിനേഷൻ വലിയ സന്തോഷം നൽകുന്നതാണെന്നും, കരിയറിൽ എപ്പോഴും കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ശ്രമിച്ചുകൊണ്ടിരിക്കാനുള്ള ഊർജമാണ് ഈ അംഗീകാരമെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഭ്രമയു​ഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ആസിഫ് അലി, വിജയരാഘവൻ, ടൊവിനോ തോമസ്, സൗബിൻ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്. മികച്ച നടിയായി ഷംല ഹാസയെ തെരഞ്ഞെടുത്തു. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനമാണ് ഷംലയെ അവാർഡിന് അർഹയാക്കിയത്. നടന്ന സംഭവം എന്ന ചിത്രത്തിലെ പ്രകടനത്തിന് ലിജോമോൾ സ്വഭാവനടിയായി. സൗബിൻ(മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർത്ഥ് ഭരതൻ(ഭ്രമയുഗം) എന്നിവരാണ് സ്വഭാവ നടന്മാർ. ജ്യോതിർമയി(ബൊഗൈൻവില്ല), ദർശന രാജേന്ദ്രൻ(പാരഡൈസ്), ടൊവിനോ(എആർഎം), ആസിഫ് അലി(കിഷ്കിന്ധ കാണ്ഡം) എന്നിവർക്ക് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.

കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യയുടെ അഭിമാനമായ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന് ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക പുരസ്കാരം ലഭിച്ചു. അവാര്‍ഡ് നിര്‍ണയത്തിനായെത്തിയ 128 ചിത്രങ്ങളില്‍ 38 എണ്ണമാണ് അവസാന റൗണ്ടില്‍ എത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.