ഇൻഡിഗോ എയർലൈൻസിൻ്റെ ഓപ്പറേറ്ററായ ഇൻ്റർഗ്ലോബ് ഏവിയേഷനും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈലും തമ്മിലുള്ള തർക്കത്തിൽ പരിഹാരമായില്ല. 6E എന്ന വ്യാപാര മുദ്ര ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇരുകമ്പനികളും തമ്മിലുള്ള തർക്കം നിലനിന്നിരുന്നത്. ഇരു കമ്പനികളും തമ്മിൽ നടത്തി വന്ന മധ്യസ്ഥ ചർച്ച ഇപ്പോൾ പരാജയപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനായില്ലെന്ന് ഇരു കമ്പനികളും ഡൽഹി ഹൈക്കോടതിയെ അറിയിച്ചു
അടുത്ത വാദം കേൾക്കുന്നതിന് മുൻപായി അംഗീകരിച്ച എല്ലാ രേഖകളുടെയും ഫോട്ടോകോപ്പികൾ സമർപ്പിക്കാൻ കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുകയാണ് ഡൽഹി ഹൈക്കോടതി. കേസിൽ 2026 ഫെബ്രുവരി മൂന്നിന് വീണ്ടും വാദം കേൾക്കും. ബി.ഇ.ബ്രാന്റിലെ ആദ്യ ഇലക്ട്രിക് മോഡൽ ഇന്ത്യയുടെ സ്വന്തം വാഹന നിർമാതാക്കളായ മഹീന്ദ്ര പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് വാഹനത്തിന്റെ പേരിന്മേലുള്ള കലഹം ആരംഭിച്ചത്. 6ഇ എന്നത് ഇൻഡിഗോയ്ക്ക് പകർപ്പവകാശമുള്ള പേരാണെന്നും ഇത് നീക്കണമെന്ന് ആവശ്യപ്പെട്ട് എയർലൈൻ കമ്പനിയായ ഇൻഡിഗോ രംഗത്തെത്തിയതോടെ തർക്കം ആരംഭിച്ചത്.
6E സാങ്കേതിക ആവശ്യങ്ങൾക്കാണ് ഇൻഡിഗോ ഉപയോഗിക്കുന്നത്. ഇൻഡിഗോയുടെ ട്രേഡ് മാർക്കുമായി തങ്ങളുടെ കാറിന്റെ പേരായ ബിഇ 6ഇക്ക് ബന്ധമില്ലെന്ന് മഹീന്ദ്ര അവകാശപ്പെട്ടിരുന്നു. വാഹനങ്ങൾക്കായുള്ള ക്ലാസ് 12 വിഭാഗത്തിലാണ് മഹീന്ദ്ര ബി.ഇ.6e-ക്കായി പകർപ്പവകാശം നേടിയിരിക്കുന്നത്. എയർലൈൻ സർവീസിന് കീഴിലാണ് ഇൻഡിഗോ 6E പകർപ്പവകാശം നേടിയത്. ഹർജി തീർപ്പാക്കുന്നതുവരെ തങ്ങളുടെ ബിഇ 6ഇ മോഡലിനായി ‘6E’ എന്ന അടയാളം ഉപയോഗിക്കില്ലെന്ന് മഹീന്ദ്രയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.