പാലക്കാട്: ആലത്തൂർ പാടൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തോലനൂർ ജാഫർ- ജസീന ദമ്പതികളുടെ മകൻ സിയാൻ ആദം ആണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടം.
പാടൂർ പാൽ സൊസൈറ്റിക്ക് സമീപം ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയിൽ എതിർ ദിശയിൽ വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന കുട്ടിയുടെ ഉമ്മ ജസീന, ജസീനയുടെ ഉമ്മ റഹ്‌മത്ത്, ഡ്രൈവർ ബാലസുബ്രഹ്‌മണ്യൻ എന്നിവർക്കാണ് പരിക്കേറ്റത്. ജസീനയുടെയും ഉമ്മയുടെയും പരിക്ക് ഗുരുതരമാണ്. ഇവർ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാർ ഓടിച്ചിരുന്ന കുന്നംകുളം സ്വദേശി റെജിയെ ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.