Thursday, 20 November 2025

തെരഞ്ഞെടുപ്പ് റാലിക്ക് അനുമതി തേടി പൊലീസിനെ സമീപിച്ച് വിജയ്

SHARE
 

ചെന്നൈ: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ടിവികെ മേധാവിയും നടനുമായ വിജയ് റാലിക്ക് അനുമതി തേടി പൊലീസിനെ സമീപിച്ചു. കരൂർ ദുരന്തം നടന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് വീണ്ടും തെരഞ്ഞെടുപ്പ് റാലി നടത്താനായി വിജയ് ഒരുങ്ങുന്നത്. വാര്യന്തങ്ങളിലാണ് വിജയ് പ്രധാന മണ്ഡലങ്ങളിൽ പൊതു റാലികൾ സംഘടിപ്പിച്ചിരുന്നത്. ഡിസംബർ നാലിന് റാലി നടത്താനുള്ള അനുമതിയാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്. സേലം പൊലീസിനാണ് അപേക്ഷ നൽകിയതെന്ന് ടിവികെ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

സേലത്ത് നിന്നും വീണ്ടും പ്രചരണം ആരംഭിക്കാനാണ് ടിവികെയുടെ പദ്ധതി. കരൂര്‍ ദുരന്തത്തിന് പിന്നാലെ എല്ലാ പ്രചരണ പരിപാടികളും നിര്‍ത്തിവയ്ക്കാന്‍ വിജയ് പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തം വിജയ്‌യെയും പ്രവര്‍ത്തകരെയും സാരമായി ബാധിച്ചു. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും വിജയ് മോചിതനായിട്ടില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ ജീവിതത്തില്‍ വിജയ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളിക്ക് പിന്നാലെ ഈയടുത്ത് ചെന്നൈയില്‍ നടന്ന ടിവികെയുടെ പ്രത്യേക ജനറല്‍ കമ്മിറ്റിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. യോഗത്തില്‍ ഡിഎംകെയ്‌ക്കെതിരെയുള്ള തന്റെ വിമര്‍ശനം തുടരുമെന്നും തന്റെ രാഷ്ട്രീയ യാത്ര കൂടുതല്‍ ദൃഢനിശ്ചയത്തോടെ മുന്നോട്ടു കൊണ്ടുപോകുമെന്നും വിജയ് പറഞ്ഞിരുന്നു. ഈ യോഗത്തിനിടെയാണ് സേലത്ത് നിന്നുള്ള ചില നേതാക്കള്‍ അവിടെ നിന്നും വിജയ് വീണ്ടും പ്രചരണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇത് വിജയ് അംഗീകരിക്കുകയാണ് ഉണ്ടായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.