Wednesday, 26 November 2025

ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടു എന്ന് റിപ്പോര്‍ട്ട്..

SHARE

 ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലില്‍ വച്ച് കൊല്ലപ്പെട്ടു എന്ന് റിപ്പോര്‍ട്ട്. റാവല്‍പിണ്ടിയിലെ ആഡ്യാല ജയിലില്‍ 2023 മുതല്‍ തടവില്‍ കഴിയുകയാണ് അദ്ദേഹം. ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടുവെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ട്. ബലൂചിസ്താന്‍ വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം എക്‌സില്‍ കുറിച്ചതോടെയാണ് വലിയ ചര്‍ച്ചയായത്.

പാകിസ്താന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അറിയിപ്പ് വന്നിട്ടില്ല. ഇമ്രാന്‍ ഖാനെ ജയിലില്‍ വച്ച് സേനാ മേധാവി അസിം മുനീറും ഐഎസ്‌ഐയും ചേര്‍ന്ന് കൊലപ്പെടുത്തി എന്ന് നിരവധി മാധ്യമങ്ങളില്‍ വരുന്നുണ്ടെന്നാണ് ബലൂചിസ്താന്‍ വിദേശകാര്യ മന്ത്രാലയം എക്‌സില്‍ കുറിച്ചത്. ഇത് ശരിയാണെങ്കില്‍ ഭീകര പാകിസ്താന്റെ പൂര്‍ണ അന്ത്യമാണ്. സത്യം വെളിപ്പെടുന്ന നിമിഷം പാകിസ്താന്റെ അവസാന നിയമസാധുത തകരാന്‍ തുടങ്ങുമെന്നും കുറിപ്പില്‍ പറയുന്നു.

തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) ചെയര്‍മാന്‍ ആണ് മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍. വിവിധ കേസുകളില്‍ പ്രതിയായ ഇദ്ദേഹത്തെ 2023 ആഗസ്റ്റിലാണ് ജയിലില്‍ അടച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കാന്‍ ആരെയും അനുവദിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച അദ്ദേഹത്തിന്റെ മൂന്ന് സഹോദരിമാര്‍ ജയിലില്‍ എത്തിയെങ്കിലും സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല.

നൂറീന്‍ ഖാന്‍, അലീമ ഖാന്‍, ഉസ്മ ഖാന്‍ എന്നീ സഹോദരിമാരാണ് ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കാന്‍ ജയിലില്‍ എത്തിയത്. ആഡ്യാല ജയിലിന് പുറത്ത് പിടിഐ പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം തമ്പടിച്ചു. എന്നാല്‍ പോലീസ് എല്ലാവരെയും ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. പോലീസ് മര്‍ദ്ദിച്ചു എന്നാണ് സഹോദരിമാര്‍ ആരോപിക്കുന്നത്.

ഖൈബര്‍ പക്തുന്‍ക്വയിലെ മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദിക്കും ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചില്ല. ഏഴ് തവണ അദ്ദേഹം ശ്രമം നടത്തിയെങ്കിലും ജയില്‍ അധികൃതര്‍ അവസരം നല്‍കിയില്ല. ജയില്‍ അധികൃതര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് എന്നാണ് പിടിഐ നേതാക്കള്‍ പറയുന്നത്. ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കുന്നതിന് ആര്‍ക്കും അനുമതി നല്‍കാത്ത അധികൃതരുടെ നടപടിയാണ് സംശയത്തിന് ഇടയാക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.