പാലാ: രാഷ്ട്രീയമായാലും ബിസിനസായാലും, സമയത്തിന്റെയും പണത്തിന്റെയും ഒരു പങ്ക് തോമസ് പീറ്റർ മാറ്റിവയ്ക്കും. അത് സമൂഹത്തിലെ അശരണർക്കുള്ളതാണ്. ദൈവ കരുണയോട് ഹൃദയം ചേർത്ത് വയ്ക്കുന്ന ഒരു മനുഷ്യന് അങ്ങനെയാവാനേ കഴിയൂ.അതാണ് പാലായുടെ നഗരസഭാ പിതാവ് തോമസ് പീറ്റർ.
നഗരസഭാ ചെയർമാനും ദീർഘകാലം സമൂഹസേവന രംഗത്ത് ശ്രദ്ധേയനുമായ തോമസ് പീറ്റർ വെട്ടുകല്ലേൽ ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിക്കുമ്പോഴും സേവനത്തിന്റെ ദീപം അണയുന്നില്ല. തെരഞ്ഞെടുപ്പടുത്ത ഈ വേളയിൽ രാഷ്ട്രീയത്തിലും ഔദ്യോഗിക കർത്തവ്യ നിർവഹണത്തിലും അസാമാന്യമായ തിരക്കുകൾ അനുഭവപ്പെടുന്ന ഈ വേളയിലും തന്റെ വലവൂരിലുള്ള സ്ഥലത്ത് പത്ത് നിർധന കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കുന്നതിനുള്ള സ്ഥലം കൈമാറുന്ന പദ്ധതി മുന്നോട്ടു കൊണ്ടുപോവുകയാണ് അദ്ദേഹം.
ഈ പദ്ധതിയുടെ ഉദ്ഘാടനകർമംനാളെ (നവംബർ 3 തിങ്കളാഴ്ച) ജോസ് കെ മാണി എംപി നിർവഹിക്കുന്നു.
അമേരിക്കയിൽ താമസിക്കുന്ന സഹോദരൻ ഷിബു പീറ്ററുമായി ചേർന്ന്, പിതാവിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച പീറ്റർ ഫൗണ്ടേഷൻ ട്രസ്റ്റ് മുഖേന, കഴിഞ്ഞ കുറെ വർഷങ്ങളായി വിവിധ ആശുപത്രികൾക്ക് ഡയാലിസിസ് മെഷീനുകൾ സംഭാവന ചെയ്തും ആയിരക്കണക്കിന് കിഡ്നി രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സയും, ഡയാലിസിസ് കിറ്റും നൽകിയും അപരനിൽ ദൈവത്തെ കാണുന്ന കരുണയുടെ മുഖമാണ് തോമസ് പീറ്റർ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.