Saturday, 13 December 2025

ശബരീനാഥൻ; രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കപ്പെട്ട ടെക്കി; 10 വർഷം കൊണ്ട് എം.എൽ.എ. മുതൽ കൗൺസിലർ വരെ

SHARE


പിതാവ് ഒഴിച്ചിട്ട അരുവിക്കര മണ്ഡലത്തിലേക്ക് അടുത്തതാര് എന്ന ചോദ്യത്തിന് മറുപടിയായി വന്ന ശബരീനാഥൻ ഇനി കൗൺസിലർ

 2015 വരെ കെ.എസ്. ശബരീനാഥനെ (K. S. Sabarinathan) കേരള രാഷ്ട്രീയം അറിഞ്ഞിരുന്നില്ല. ജി. കാർത്തികേയൻ (G. Karthikeyan) എന്ന പിതാവ് ഒഴിച്ചിട്ട അരുവിക്കര മണ്ഡലത്തിലേക്ക് അടുത്തതാര് എന്ന ചോദ്യത്തിന് മറുപടി ആവശ്യമായിരുന്നു. ഒരു നേതാവിന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗം മത്സരിക്കുന്ന ചരിത്രമുള്ള കേരളത്തിൽ, കേരള സർവകലാശാല മേധാവികളിൽ ഒരാളായിരുന്ന, മികച്ച പ്രഭാഷക കൂടിയായ പത്നി എം.ടി. സുലേഖ വരുമോ എന്ന ചോദ്യം പലരുടെയും മനസ്സിൽ നിറഞ്ഞപ്പോൾ ലഭിച്ച പേര് മറ്റൊന്നായിരുന്നു. അവിടേയ്ക്ക് വരിക സുലേഖയല്ല, മൂത്തമകൻ ശബരീനാഥനാകും. കെ.എസ്.യുവിൽ തുടങ്ങി കെ.പി.സി.സി. വരെയെത്തിയ പിതാവ് കാർത്തികേയൻ നടന്ന രാഷ്ട്രീയ വഴിത്താരകളിൽ ആരും അതുവരെ ഈ മകനെ കണ്ടിരുന്നില്ല. ആ വഴിയോരത്തെന്നു മാത്രമല്ല, ശബരീനാഥന് അവകാശപ്പെടാനും വേണ്ടി സ്വന്തമായ രാഷ്ട്രീയ പ്രവർത്തനം തെല്ലുമില്ല.

തിരുവനന്തപുരം ലയോള സ്‌കൂളിലും കോളേജ് ഓഫ് എഞ്ചിനീറിങ്ങിലും പഠിച്ച ശബരീനാഥൻ അവിടെ നിന്നും വണ്ടികയറിയത് ബെംഗളുരുവിലേക്കാണ്. അവിടെ ഐ.ടി. മേഖലയിൽ കുറച്ചുകാലം. അതുകഴിഞ്ഞ് ഗുരുഗ്രാമിൽ നിന്നും എം.ബി.എ., ശേഷം ടാറ്റ ഗ്രൂപ്പിലെ ടാറ്റ ട്രസ്റ്റിന്റെ കീഴിൽ ആരോഗ്യം, പോഷണം മേഖലകളിൽ പ്രവർത്തന പരിചയം. ഇവിടെ നിന്നും അരുവിക്കരയിലെ ഇടവഴിയും പെരുവഴിയും നടന്ന് വോട്ട് ചോദിക്കുന്ന രാഷ്ട്രീയക്കാരനായി മകൻ വളരും എന്ന് പിതാവ് കാർത്തികേയൻ സ്വപ്നേപി നിനച്ചിരിക്കുമോ എന്ന് സംശയം. രാഷ്ട്രീയ പ്രവർത്തകരുടെ മക്കൾ മികച്ച വിദ്യാഭ്യാസം നേടി പ്രൊഫഷണൽ ലോകത്ത് ചിറകടിച്ചു പറക്കുന്ന പരമ്പരയിൽ ഒരാളായിരുന്നു അതുവരെയും ശബരീനാഥൻ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.