Saturday, 27 December 2025

140 കോടി ഉപയോക്താക്കളിലേക്ക് തുറക്കുന്ന വാതില്‍'; ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെ പ്രശംസിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

SHARE


ഇന്ത്യയുമായി അടുത്തിടെ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറിനെ(എഫ്ടിഎ) പ്രശംസിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍. ഇരുരാജ്യങ്ങളുടെയും ഭാവി കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന ഒരു നാഴികക്കല്ലായ ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ കരാര്‍ ന്യൂസിലന്‍ഡില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍, ഉയര്‍ന്ന വരുമാനം, ശക്തമായ കയറ്റുമതി വളര്‍ച്ച എന്നിവയിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യ ടേമില്‍ തന്നെ ഇന്ത്യയുമായി ഒരു വ്യാപാര കരാര്‍ ഉറപ്പാക്കുമെന്ന തന്റെ സര്‍ക്കാരിന്റെ വാഗ്ദാനം പാലിച്ചുവെന്ന് സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ലക്‌സണ്‍ പറഞ്ഞു. 140 കോടി ഉപയോക്താക്കളുള്ള ഇന്ത്യയുടെ വിശാലമായ വിപണിയിലേക്ക് പ്രവേശനം തുറന്ന് ലഭിക്കുന്ന ഒരു പ്രധാന സാമ്പത്തിക മുന്നേറ്റമാണ് കരാര്‍ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

"ഞങ്ങളുടെ ആദ്യ ടേമില്‍ തന്നെ ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാര കരാര്‍ സ്വന്തമാക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അത് ഞങ്ങള്‍ സ്വന്തമാക്കി. 140 കോടി ഇന്ത്യന്‍ ഉപയോക്താക്കലേക്ക് വാതില്‍ തുറക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍, ഉയര്‍ന്ന വരുമാനം, കൂടുതല്‍ കയറ്റുമതി എന്നിവ സാധ്യമാകുമെന്ന് ഈ കരാര്‍ അര്‍ത്ഥമാക്കുന്നു," അദ്ദേഹം പറഞ്ഞു. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.