ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൽ (എഐ) ഇന്ത്യയുടെ ഭാവി വികസനത്തിനായി രാജ്യത്ത് 1.5 ലക്ഷം കോടി രൂപയുടെ (17.5 ബില്യണ്‍ ഡോളര്‍) മെഗാ നിക്ഷേപം പ്രഖ്യാപിച്ച് സോഫ്റ്റ് വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് (Microsoft). യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമാണിത്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല (Satya Nadella) സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബുധനാഴ്ച വൈകിട്ട് സത്യ നാദെല്ല കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് നിക്ഷേപം സംബന്ധിച്ച പ്രഖ്യാപനവും അദ്ദേഹം എക്‌സിലൂടെ അറിയിച്ചത്.
"ഇന്ത്യയുടെ എഐ സാധ്യതകളെക്കുറിച്ച് പ്രചോദനാത്മകമായി സംസാരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് നന്ദി. രാജ്യത്തിന്റെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനായി മൈക്രോസോഫ്റ്റ് 17.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്യുന്നു. ഏഷ്യയിലെ കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപമാണിത്. ഇന്ത്യയുടെ എഐ ഭാവിക്കായുള്ള അടിസ്ഥാനസൗകര്യങ്ങളും നൈപുണ്യവും ശേഷിയും വികസിപ്പിക്കുന്നതിനു വേണ്ടിയാണിത്", സത്യ നാദെല്ല എക്‌സില്‍ കുറിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.