Saturday, 27 December 2025

2025ലെ ബെസ്റ്റ് വെറ്ററിനറിയന്‍ അവാർഡ് ഡോ. ജേക്കബ് അലക്‌സാണ്ടറിന്

SHARE


 
തിരുവനന്തപുരം: 2025ലെ ബെസ്റ്റ് വെറ്ററിനറിയന്‍ അവാർഡ് പ്രഖ്യാപിച്ചു. തിരുവനന്തപുരം മൃഗസംരക്ഷണ ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടർ (റിട്ട.) ഡോ. ജേക്കബ് അലക്‌സാണ്ടറിനെയാണ് ബെസ്റ്റ് വെറ്ററിനറിയനായി തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ മാതൃകാപരമായ നേതൃത്വവും സമർപ്പിത പൊതുസേവനവും കേരളത്തിലെ വെറ്ററിനറി മേഖലയുടെ വളർച്ചയ്ക്കും ശക്തിപ്പെടുത്തലിനും ആജീവനാന്ത സംഭാവനകൾ നൽകിയെന്നും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പറഞ്ഞു. ഈ അംഗീകാരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും തൊഴിൽ മേഖലയിൽ തുടർന്നും ആദരവ് ലഭിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പറഞ്ഞു.

വെറ്ററിനറി ഡോക്റ്റർമാരുടെ പ്രൊഫഷനൽ സംഘടനയായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്‍റെ വാർഷിക കൺവെൻഷനും ജനറൽ ബോഡിയും അവാർഡ് ദാന ചടങ്ങും ശനിയും ഞായറുമായി (27,28) കോവളം കെടിഡിസി സമുദ്ര ഹോട്ടലിൽ നടക്കും. ശനിയാഴ്ച രാവിലെ 11.30ന് പരിപാടി ആരംഭിക്കും. വൈകിട്ട് അഞ്ചിന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഡോ. ശശി തരൂർ എംപി മുഖ്യാതിഥിയായിരിക്കും. എം വിൻസെന്‍റ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകം അധ്യക്ഷൻ ഡോ. എം കെ പ്രദീപ് കുമാർ അധ്യക്ഷനാകും. തുടർന്ന് സാംസ്കാരിക പരിപാടികൾ നടത്തും. ഉദ്ഘാടന പരിപാടിക്കു മുന്നോടിയായി രാവിലെ 11.30 തുടങ്ങുന്ന ശാസ്ത്ര സെമിനാറിൽ "ഒരു ഗ്രഹം, ഒരു ആരോഗ്യം, പൊതുജനാരോഗ്യത്തിന്‍റെ പുതിയ മാതൃകകൾ', പേവിഷ ബാധാ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളും മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി പബ്ലിക് ഹെൽത്ത് ഡിവിഷൻ സംഘടിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യവും ചർച്ച ചെയ്യും. ‌‌






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.