Saturday, 13 December 2025

40 മിനിറ്റ് കാത്തു, പിന്നെ ഇടിച്ചുകയറി പാക് പ്രധാനമന്ത്രി; മുറിയിലുള്ളത് പുടിനും തുർക്കി പ്രസിഡന്‍റും, കടുത്ത പരിഹാസമേറ്റ് ഷെഹ്ബാസ് ഷെരീഫ്

SHARE
 

അഷ്‌ഗാബാത്ത്: ക്ഷമയില്ലാതെ രണ്ട് രാജ്യതലവന്മാരുടെ ചര്‍ച്ച നടക്കുന്ന മുറിയിലേക്ക് ഇടിച്ചുകയറിയ പാകിസ്ഥാൻ പ്രധാനമന്ത്രിക്കെതിരെ ഉയരുന്നത് കടുത്ത പരിഹാസം. തുർക്ക്‌മെനിസ്ഥാന്‍റെ സ്ഥിരം നിഷ്പക്ഷതയുടെ 30-ാം വാർഷികം പ്രമാണിച്ച് ഇന്നലെ നടന്ന അന്താരാഷ്ട്ര ഫോറത്തിൽ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താൻ ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ചയാണ് അപ്രതീക്ഷിത വഴിത്തിരിവിലേക്ക് നീങ്ങിയത്


പുടിനുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ച വൈകിയതിനെ തുടർന്ന് ഷെരീഫ്, റഷ്യൻ നേതാവും തുർക്കി പ്രസിഡന്‍റ് റെസെപ് തയ്യിപ് എർദോഗാനും തമ്മിലുള്ള അടച്ചിട്ട മുറിയിലെ ചർച്ചയിലേക്ക് നടന്നു കയറുകയായിരുന്നുവെന്ന് 'ആർടി ഇന്ത്യ' പങ്കുവെച്ച വീഡിയോയിൽ വ്യക്തമാണ്. വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനൊപ്പം അടുത്തുള്ള മുറിയിൽ 40 മിനിറ്റോളം കാത്തിരുന്ന ഷെരീഫ് ക്ഷമയില്ലാതെ, പുടിനും എർദോഗാനുമായി ചർച്ച നടക്കുന്ന വേദിയിലേക്ക് ഒരു പെട്ടെന്നുള്ള കൂടിക്കാഴ്ചയെങ്കിലും ഉറപ്പിക്കാമെന്ന പ്രതീക്ഷയിൽ പ്രവേശിക്കാൻ തീരുമാനിക്കുകയായിരുന്നു. ഏകദേശം 10 മിനിറ്റിനുള്ളിൽ അദ്ദേഹം അവിടെ നിന്ന് മടങ്ങി എന്നാണ് വിവരം.

ക്യാമറയിൽ പതിഞ്ഞ ഈ നിമിഷം, നയതന്ത്രപരമായ പിഴവായി കണക്കാക്കി ഓൺലൈനിൽ വ്യാപക പരിഹാസത്തിന് കാരണമായിട്ടുണ്ട്. ഒരു എക്സ് ഉപയോക്താവ് "പുടിൻ ഭിക്ഷക്കാരെ കണ്ട് സമയം കളയാൻ ആഗ്രഹിക്കുന്നില്ല," എന്ന് കുറിച്ചു, മറ്റൊരാൾ, "ഈ ഭിക്ഷക്കാരോട് ട്രംപും ഇത് തന്നെയാണ് ചെയ്തത്" എന്നും അഭിപ്രായപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.