Monday, 22 December 2025

ഒറ്റ ചോദ്യത്തിൽ ഒരേ ദിവസം രണ്ട് ഭർത്താക്കന്മാരെ വെടിവെച്ചുകൊന്ന 51 കാരി പിടിയിൽ

SHARE


 
ഒരേ ദിവസം  ഏതാണ്ട് ഒരു മണിക്കൂറിനുള്ളിൽ രണ്ട് മുൻഭർത്താക്കന്മാരെ വെടിവെച്ചുകൊന്ന സംഭവത്തിൽ 51-കാരി പിടിയിൽ. അമേരിക്കയിലെ ഫ്ലോറിഡയിലെ ഇൻവെർനെസ് സ്വദേശിയായ സൂസൻ എറിക്ക അവലോൺ ആണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയോടെയാണ്  രണ്ടു കൊലപാതകങ്ങളും അരങ്ങേറിയത്.

മുൻഭർത്താക്കന്മാരിൽ ബ്രാഡന്റണിലുള്ള  ആദ്യത്തെ ആളെ വധിക്കാൻ സൂസൻ സിനിമാ കഥകളെ വെല്ലുന്ന ആസൂത്രണമാണ് നടത്തിയതെന്ന് പോലീസ് പറയുന്നു. മുൻഭർത്താവ് ഒരു റെസ്റ്റോറന്റിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം മോഷ്ടിച്ച സൂസൻ, താൻ ഒരു ഡെലിവറി ഗേൾ ആണെന്ന വ്യാജേന അയാളുടെ  വീട്ടിൽ എത്തി. വാതിൽ തുറന്ന ഉടൻ ഇവർ അയാളുടെ വയറിന് നേരെ വെടിയുതിർത്തു. വെടിയേറ്റ അയാൾ ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്. മരണത്തിന് മുൻപ്, തന്നെ വെടിവെച്ചത് മുൻഭാര്യയാണെന്ന് പോലീസിന് മൊഴി നൽകിയിരുന്നു. ഇയാളുടെ 15 വയസ്സുള്ള മകൾ ഈ സമയം വീട്ടിലുണ്ടായിരുന്നെങ്കിലും വെടിവെപ്പിന് സാക്ഷിയായിരുന്നില്ല.





ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.