ചിത്രദുർഗ: കർണാടകയിലെ ചിത്രദുർഗയിൽ കണ്ടെയ്‌നർ ലോറി സ്ലീപ്പർ ബസിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒൻപത് പേർ മരിച്ചു. ദേശീയപാത 48ൽ ഗോർലത്തു ക്രോസിൽ വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽനിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു.
ഹിരിയൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറി ഡിവൈഡർ മറികടന്ന് എതിരെ വന്ന ബസിൽ ഇടിച്ചുകയറുകയായിരുന്നു. 'സീ ബേർഡ്' എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിന് തീപിടിക്കുകയും പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് ചിത്രദുർഗ പോലീസ് പറഞ്ഞു. ലോറി ഡ്രൈവറും അപകടത്തിൽ മരിച്ചു. ബസിൽ 32 പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ഔദ്യോഗിക മരണസംഖ്യ പരിശോധനകൾക്ക് ശേഷം ലഭ്യമാക്കുമെന്ന് പോലീസ് അറിയിച്ചു. രക്ഷപ്പെട്ടവരിൽ പലർക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി.
ലോറിയും അപകടത്തിൽ കത്തിനശിച്ചു, ലോറി ഡ്രൈവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബസിൽ നിന്ന് 21 പേരെ പുറത്തെടുക്കാൻ സാധിച്ചിട്ടുണ്ട്. അഞ്ചോ ആറോ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അവർ ചികിത്സയിലാണെന്നും ചിത്രദുർഗ എസ്പി രഞ്ജിത്ത് കുമാർ ബന്ദാരു പറഞ്ഞു. ഇവരുടെ നില ഗുരുതരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവസ്ഥലത്ത് നോർത്ത് ഈസ്റ്റേൺ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (IGP) ബിആർ രവികാന്ത ഗൗഡയും ചിത്രദുർഗ സൂപ്രണ്ട് ഓഫ് പോലീസ് (SP) രഞ്ജിത്ത് കുമാർ ബന്ദാരുവും ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.