ന്യൂഡല്‍ഹി: കനത്ത മൂടൽമഞ്ഞിൽ 'അപ്രത്യക്ഷമായി' താജ്മഹൽ. ദിവസങ്ങളായി ഡൽഹിയിൽ തുടരുന്ന മൂടൽമഞ്ഞിലും വിഷപ്പുകയും മൂലം ഇന്ന് താജ്മഹൽ കാണാൻ പോലുമാകാത്ത സാഹചര്യമായിരുന്നു. മലിനമായ വായുവും മൂടൽമഞ്ഞും കൂടി ചേര്‍ന്നതോടെ അടുത്തുനില്‍ക്കുന്ന മനുഷ്യരെപ്പോലും കാണാനാകാത്ത അവസ്ഥയായിരുന്നു ആഗ്രയിൽ. താജ്മഹലിനെ മൂടല്‍മഞ്ഞ് മൂടിയ നിലയിലായിരുന്നു. താജ്മഹല്‍ കാണാനെത്തിയ വിനോദസഞ്ചാരികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
താജ്മഹലിന്റെ വ്യൂപോയിന്റില്‍ നിന്ന് പകര്‍ത്തിയ ദൃശ്യത്തില്‍ കനത്ത മൂടല്‍മഞ്ഞ് മൂലം താജ്മഹല്‍ പൂര്‍ണമായും അദൃശ്യമായിരുന്നു. ഇതോടെ ലോകാത്ഭുതം തൊട്ടുമുന്നിലുണ്ടായിട്ടും കാണാനാകാതെ നിരാശരായി മടങ്ങേണ്ടിവന്നു ചില വിനോദസഞ്ചാരികള്‍ക്ക്. ആഗ്രയില്‍ തണുപ്പും കനത്ത മൂടല്‍മഞ്ഞും കണക്കിലെടുത്ത് ജില്ലാ ഭരണകൂടം മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്നുമുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെ ആഗ്രയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിസമയം മാറ്റിയിരുന്നു. രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം മൂന്നുമണിവരെയാണ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാനാവുക.
ഡല്‍ഹിയില്‍ തുടര്‍ച്ചയായ ഒന്‍പതാം ദിനവും കനത്ത മൂടല്‍മഞ്ഞും വിഷപ്പുകയും കലര്‍ന്ന ഗുരുതരമായ സാഹചര്യം തുടരുകയാണ്. ഇന്നലെ ഡല്‍ഹിയിലെ വായുനിലവാരം 'അതീവ ഗുരുതരം' വിഭാഗത്തിലേക്ക് നീങ്ങി. ഇത് വിമാന സര്‍വീസുകളെ സാരമായി ബാധിച്ചു. ഇന്ന് പുലര്‍ച്ചെയും കനത്ത മൂടല്‍മഞ്ഞ് തുടരുകയായിരുന്നു. ഇതോടെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വായു ഗുണനിലവാര സൂചിക 400 കടക്കുമെന്നാണ് മുന്നറിയിപ്പ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.