Monday, 22 December 2025

ലഹരി കേസ്; ഷൈനിനെയും സുഹൃത്തിനെയും പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകും

SHARE

 


നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട ലഹരി കേസിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. ഷൈനിനെയും സുഹൃത്തിനെയും പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കികൊണ്ടായിരിക്കും കോടതിയിൽ റിപ്പോർട്ട് നൽകുക.FSL റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് നിലനിൽക്കില്ലെന്ന് നിയമോപദേശം. കേസിൽ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഈ മാസം അവസാനം നോർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

ഏറെ വിവാദമായ നടൻ ഷൈൻ ടോം ചാക്കോയുടെ ഹോട്ടലിൽ നിന്നുള്ള ചാടി രക്ഷപ്പെടൽ. പിന്നാലെ ലഹരി ഉപയോഗിച്ചു എന്നതിൽ പൊലീസ് കേസ്. ഇതിലാണ് ഫോറൻസിക് റിപ്പോർട്ട് നടന് അനുകൂലമായിരിക്കുന്നത്. ലഹരി ഉപയോഗിച്ചുവെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടില്ല. കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിലെ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. ഹോട്ടലിൽ മുറിയെടുത്ത ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചു എന്നതാണ് കേസ്.

ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ആക്രമിക്കാൻ എത്തിയവരെന്ന് കരുതിയാണ് ഓടിയതെന്നായിരുന്നു ഷൈനിന്റെ വാദം. ഒരാഴ്ച കഴിഞ്ഞ് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ലഹരി ഉപയോഗിക്കാറുണ്ടെന്നായിരുന്നു ഷൈനിന്റെ മൊഴി. കൊച്ചി നോർത്ത് പൊലീസ് ഷൈനിയും സുഹൃത്ത് അഹമ്മദ് മുർഷനെയും പ്രതിചേർത്ത് കേസെടുത്തു. ഫോറൻസിക് പരിശോധനയ്ക്കായി നഖവും മുടിയും ശേഖരിച്ചു. ഈ ഫോറൻസിക് റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് നിലനിൽക്കില്ലെന്ന് പൊലീസിന് നിയമപദേശം ലഭിച്ചു. ഷൈനിനെയും സുഹൃത്തിനെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകും. ഈ മാസം അവസാനമായിരിക്കും നോർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുക.




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.