Saturday, 27 December 2025

ഇൻസ്റ്റഗ്രാമിൽ പെൺകുട്ടിയുടെ വ്യാജ പ്രൊഫൈലിലൂടെ കൊല്ലം സ്വദേശിയെ വരുത്തി മർദ്ദിച്ച് പണം കവർന്ന ആറംഗസംഘം പിടിയിൽ

SHARE


 
ആര്യങ്കോട്: ഇൻസ്റ്റഗ്രാമിൽ പെൺകുട്ടിയുടെ പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് യുവാവിനെ വിളിച്ചുവരുത്തി ആക്രമിച്ച് പണം കവർന്ന കേസിൽ ആറ് പേർ അറസ്റ്റിൽ. കൊല്ലം കുന്നത്തൂർ സ്വദേശി മഹേഷ് മോഹനനെയാണ് (40) സംഘം തട്ടിപ്പിനിരയാക്കിയത്. സംഭവത്തിൽ ആര്യങ്കോട് സ്വദേശികളായ നിധിൻ (24), സഹോദരൻ നിധീഷ് (25), ശ്രീജിത്ത് (24), അഖിൽ (26) എന്നിവരെയും രണ്ട് പ്ലസ് ടു വിദ്യാർത്ഥികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ പെൺകുട്ടിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച ശേഷം നിരന്തരമായ ചാറ്റിങ്ങിലൂടെയാണ് ഇവർ മഹേഷുമായി സൗഹൃദം സ്ഥാപിച്ചത്.

പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ 22-ന് മഹേഷിനെ സംഘം ആര്യങ്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ മഹേഷിനെ തടഞ്ഞുവെച്ച് മർദ്ദിച്ച സംഘം യുവാവിന്റെ കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് ശരീരമാസകലം പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് മഹേഷിന്റെ സ്മാർട്ട് ഫോണും എടിഎം കാർഡും സംഘം ബലമായി കൈക്കലാക്കി. കാർഡിന്റെ പിൻ നമ്പർ ഭീഷണിപ്പെടുത്തി മനസ്സിലാക്കിയ ശേഷം അക്കൗണ്ടിൽ നിന്ന് 21,500 രൂപ സംഘം പിൻവലിച്ചു. മർദ്ദനത്തിന് പിന്നാലെ മഹേഷിനോട് രണ്ടു ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ഒരു ലക്ഷം രൂപ ഉടൻ നൽകിയില്ലെങ്കിൽ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.