Friday, 19 December 2025

മോഹൻലാലിൻറെ വിഗ്ഗിനെ കളിയാക്കുന്നത് അസൂയ കൊണ്ട്, സുകുമാർ അഴീക്കോട് സിനിമ പോലും കാണില്ല; മജീദ്

SHARE



അന്തരിച്ച സാഹിത്യകാരൻ സുകുമാർ അഴീക്കോട് ഒരു കാലത്ത് മോഹൻലാലിനെതിരെ നിരവധി വിമർശങ്ങൾ ഉന്നയിച്ചിരുന്നു. നടിമാരോട് ഇഴുകിചേർന്ന് അഭിനയിക്കുന്നു, പ്രായം അം​ഗീകരിക്കുന്നില്ല തുടങ്ങിയ വിമർശനങ്ങളാണ് സുകുമാർ അഴീക്കോട് ഉന്നയിച്ചത്. നടൻ്റെ വിഗ്ഗിനെയും സാഹിത്യക്കാരൻ കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് നടൻ മജീദ്.

സാഹിത്യത്തിന് ഒരു കാലത്ത് ആളുകൾക്കിടയിൽ വലിയ സ്വാധീനം ഉണ്ടായിരുന്നുവെന്നും അത് വിട്ടിട്ട് ആളുകൾ സിനിമയിലേക്ക് പോകുമ്പോൾ സാഹിത്യകാരന്മാർക്ക് അസൂയ തോന്നുന്നത് സ്വാഭാവികമായ കാര്യമാണെന്നും മജീദ് പറഞ്ഞു. വിമർശനം ഉന്നയിക്കുന്നവർ സിനിമ കാണാറില്ലെന്നും സുകുമാർ അഴീക്കോട് ഒരു സിനിമ പോലും കണ്ടിട്ടില്ലെന്നും മജീദ് കൂട്ടിച്ചേർത്തു. മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

സിനിമ പോലും കാണാത്ത ആളുകളാണ് മോഹൻലാലിനെയും മമ്മൂട്ടിയെയും വിമർശിക്കുന്നത്. കൃത്യനിഷ്ഠ, അടുക്കും ചിട്ട, ജോലിയോടുള്ള പ്രതിബന്ധത എന്നിവ കൊണ്ടാണ് മമ്മൂട്ടിയും മോഹൻലാലും ഇപ്പോഴും സിനിമാ രം​ഗത്ത് നെടുംതൂണായി നിൽക്കുന്നത്. സിനിമ കാണുന്ന ഒരു സൊസൈറ്റി ഉണ്ട് ഒരു വിഭാഗം ആളുകളുണ്ട് അവർക്ക് വേണ്ടിയാണ് സിനിമ ഉണ്ടാക്കുന്നത്. അഭിപ്രായം പറയുന്ന ആളുകൾ ഇത് കാണുകയോ ഒന്നുമില്ല. മോഹൻലാൽ വിഗ്ഗ് വെക്കുന്നതിന് സുകുമാർ അഴീക്കോട് പരാതി പറഞ്ഞിരുന്നു. സുകുമാർ അഴീക്കോട് ഒരു സിനിമ പോലും കാണാറില്ല.

ഒരു മേഖലയിൽ ഒരാൾ ഉയർന്നു പോകുമ്പോൾ വേറൊരു മേഖലയിലുള്ള ഒരു ഉയർന്നവന് സ്വാഭാവികമായ അസൂയ ഉണ്ടാകും അത് തന്നെയാണ് എനിക്ക് അന്ന് തോന്നിയിട്ടുള്ളത്. സാഹിത്യത്തിന് ഒരു കാലത്ത് ആളുകൾക്കിടയിൽ വലിയ സ്വാധീനം ഉണ്ടായിരുന്നു, അത് വിട്ടിട്ട് ആളുകൾ സിനിമയിലേക്ക് പോകുമ്പോൾ സാഹിത്യകാരന്മാർക്ക് അതിന്റെതായ ഒരു അസൂയയും അല്ലെങ്കിൽ വിഷമവും ഉണ്ടാകും. ആ വിഷമമാണ് സാർ അന്ന് പ്രകടിപ്പിച്ചത് എന്നാണ് ഞാൻ വിചാരിക്കുന്നത്,' മജീദ് പറഞ്ഞു.

സിദ്ധിഖിന്റെ വിഗ്ഗിനെക്കുറിച്ചും മജീദ് അഭിമുഖത്തിൽ പറയുന്നുണ്ട്. എല്ലാ വിഗ്ഗും സിദ്ധിഖിന് ചേരുമെന്നും അതുകൊണ്ടാണ് ഇപ്പോൾ സിനിമകളിൽ വിഗ്ഗ് വെക്കാത്തതെന്നും മജീദ് പറഞ്ഞു. 'ഇപ്പോൾ പല സിനിമകളിലും വിഗ്ഗ് വെക്കാതെയാണ് അഭിനയിക്കുന്നത്. എല്ലാ വിഗും ചേരുന്നുണ്ട്. ആർക്കൊക്കെയാണ് വിഗ്ഗ് നന്നായി ചേരുന്നത് എന്ന് നമ്മൾ ഇവിടെ പറയുന്നത് ശരിയല്ല. പണ്ട് തമിഴ് സിനിമയിൽ നല്ല മുടിയുള്ള ശിവാജനശനും എംജിആർ പോലും വിഗ്ഗിലല്ലേ അഭിനയിച്ചത്. അത് അവർ വിചാരിക്കുന്ന രീതിയിലേക്ക് മുഖം കിട്ടണം എന്ന് കരുതിയിട്ടാണ് ചെയ്യുന്നത്. സിനിമക്ക് വേണ്ടി ഡയറക്ടർ തീരുമാനിക്കുന്നതാണ് അത്. 




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.