Friday, 19 December 2025

പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന്: തെളിവ് പുറത്ത് വിടണം, ഇല്ലെങ്കില്‍ കേസെന്ന് അക്ബർ ഖാന്‍

SHARE


 
ഗായകനും ബിഗ് ബോസ് മലയാളം താരവുമായ അക്ബര്‍ ഖാനെതിരെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫസ്മിന സാക്കിർ ആരോപണവുമായി രംഗത്തെത്തിയിരുന്നു. വിവാഹിതനായ അക്ബർ ഖാൻ പ്രമുഖ ഡേറ്റിങ് ആപ്പായ ടിന്ററിൽ സജീവമാണെന്നും അപരിചിതരായ പെൺകുട്ടികളുമായി ചാറ്റ് ചെയ്യുകയും ഫോൺ നമ്പർ കൈമാറുകയും ചെയ്യുന്നുണ്ടെന്നുമാണ് ഫസ്മിന സാക്കിർ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് അറിയിച്ചിരുന്നത്. ഇപ്പോഴിതാ ഈ ആരോപണത്തിൽ വിശദീകരണമായി എത്തുകയാണ് അക്ബർ ഖാൻ.

തനിക്കെതിരെ വന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിയമ നടപടിയ്ക്ക് ഒരുങ്ങുകയാണെന്നും അക്ബർ ഖാൻ പറഞ്ഞു. ആരോപിക്കുന്നതുപോലെ, താൻ ചെയ്‌തുവെന്നു പറയുന്ന ഏതെങ്കിലും "മോശമായ" പ്രസ്‌താവനയോ പ്രവർത്തിയോ എന്താണെന്ന് തെളിയിക്കണമെന്നാവശ്യപ്പെടുമെന്നും അക്ബർ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ മറ്റൊരാളുടെ വ്യക്തിത്വത്തെ അപമാനിക്കാൻ ആർക്കും അവകാശമില്ലെന്നും അക്ബർ കൂട്ടിച്ചേർത്തു.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.