Saturday, 27 December 2025

‘ പെണ്‍മക്കള്‍ക്ക് നീതി വേണം’; പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധവുമായി സാമൂഹ്യപ്രവര്‍ത്തകര്‍

SHARE



ഉന്നാവോ, അങ്കിത ഭണ്ഡാരി കേസുകളില്‍ നീതി ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം. കോണ്‍ഗ്രസ് നേതാവ് മുംതാസ് പട്ടേലിന്റെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. മുംതാസ് പട്ടേല്‍, അങ്കിത ഭയാന, റിതിക ഇഷ, കാസായ ഹാലിദ് എന്നിവര്‍ ആണ് പ്രതിഷേധിക്കുന്നത്.

പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തിന്റെ തൊട്ട് മുന്നിലായാണ് സ്ത്രീസുരക്ഷാ വിഷയം ഉന്നയിച്ചുകൊണ്ട് സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം പുരോഗമിക്കുന്നത്.

ഉന്നാവോ ബലാത്സംഗ കേസില്‍ സിബിഐ ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കുകയും ജാമ്യം റദ്ധാക്കുകയും ചെയ്ത ഡല്‍ഹി ഹൈകോടതി ഉത്തരവിനെതിരെയാണ് സിബിഐ നടപടി. 15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ മൂന്ന് ആള്‍ ജാമ്യവും സെന്‍ഗാര്‍ ഹാരജാക്കണമെന്ന് ജസ്റ്റിസുമാരായ സുബ്രഹ്‌മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു നിര്‍ദേശം.

2017 ല്‍ കുല്‍ദീപ് സിങ് സെന്‍ഗാറും സഹായി ശശി സിങ്ങിന്റെ മകനും കൂട്ടുകാരും തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കിയെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ സംഘടനകള്‍ കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.