Thursday, 18 December 2025

തൃശൂരിലെ ജ്വല്ലറിയിലേക്കെത്തിക്കാനായി മുംബൈയില്‍ നിന്ന് കൊണ്ടുവന്നത് എട്ട് കോടിയുടെ സ്വർണം, വാളയാറില്‍ രണ്ടുപേർ പിടിയിൽ

SHARE



പാലക്കാട്: എട്ട് കോടി രുപയോളം വിലമതിക്കുന്ന 8•696 കിലോഗ്രാം സ്വർണവുമായി രണ്ട് യുവാക്കൾ പിടിയിൽ. വാളയാറിലെ എക്സൈസ് ചെക്ക് പോസ്റ്റിലാണ് രേഖകൾ ഇല്ലാതെ കടത്തി കൊണ്ടുവന്ന സ്വർണം പിടികൂടിയത്. വാഹന പരിശോധനയിൽ കൊയമ്പത്തൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടി കൂടിയത്. മുoബൈ സ്വദേശികളായ സംകിത്ത് അജയ് ജയിൻ, ഹിദേഷ് ശിവരാം സേലങ്കി എന്നിവരെയാണ് പിടിയിലായത്. തുടർ നടപടികൾക്കായി വാളയാർ എൻഫോഴ്സ്മെന്റ് സ്കോഡ് സ്റ്റേറ്റ് ജിഎസ്ടി ഡിപ്പാർട്ട്മെന്‍റിന് കൈമാറി. തൃശൂരിലെ ഒരു ജ്വല്ലറിയിലേക്കാണ് സ്വർണം കൊണ്ടു പോയിരുന്നതെന്ന് യുവാക്കൾ മൊഴി നൽകി. മുംബെയിൽ നിന്നാണ് സ്വർണം കൊണ്ടു വന്നത്. സ്ഥിരം സ്വർണം കടത്തുന്നവരാണ് ഇവരെന്ന് വ്യക്തമായിയിട്ടുണ്ട്. 




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.