റബ്ബർ പാലിൽ നിന്നും പെയിന്റ് ഉണ്ടാക്കുന്ന സാങ്കേതിക വിദ്യയുമായി കേരള പെയിന്റ്.വിലയിടിവിൽ തകർന്ന റബ്ബർ മേഖലയ്ക്ക് ആഭ്യന്തര വിപണിയിൽ പുതിയൊരു പ്രതീക്ഷയായി മാറുകയാണ് പ്രകൃതിദത്ത പെയിന്റുകൾ. 100% നാച്ചുറൽ ആയ പെയിന്റ് ആയതുകൊണ്ടുതന്നെ ഒരുതരം ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കില്ല എന്ന് കണ്ടുപിടുത്തതിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞർ പറഞ്ഞു. റബ്ബർ പാലിൽ നിന്നും നാച്ചുറൽ പെയിന്റ് നിർമ്മിക്കുന്ന സാങ്കേതികവിദ്യ റബ്ബർ റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് കേരള പെയിന്റിന് കൈമാറി.
കേരള പെയിന്റ് ഡയറക്ടർമാരായ ജോസഫ് ലിജോയ്ക്കും മിഥുൻ പുല്ലുമേട്ടിലിനും റബ്ബർ ബോർഡിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ ഫോർമുല കൈമാറി. ആരോഗ്യത്തിന് ഹാനികരമായ കെമിക്കലുകൾ ഇല്ലാത്ത 100% നാച്ചുറൽ പെയിന്റാണ് ഇപ്പോൾ നിർമിച്ചിരിക്കുന്നത്. കോട്ടയം റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഈ പെയിന്റ്,നിലവിലുള്ള കെമിക്കൽ പെയിന്റുകൾക്ക് മികച്ച ബദലായിരിക്കുമെന്നും കർഷകർക്ക് ഇത് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ എം ജി യൂണിവേഴ്സിറ്റി സസ്റ്റയ്നിബിലിറ്റി ഇന്നൊവേഷൻ ലീഡ് കെ വി ദയാൽ, ഇന്ന് നാട്ടിൽ ലഭിക്കുന്ന ബ്രാൻഡഡ് പെയിന്റിൽ അടങ്ങിയിരിക്കുന്ന കെമികലുകൾ മനുഷ്യന്റെ ആരോഗ്യത്തിനു വലിയ തോതിൽ ദോഷകരമാകുന്നതിന്റെ കാരണങ്ങൾ വളരെ വിശദമായി പ്രതിബാധിച്ചു. കേരള പെയിന്റ് ലോകത്തു വിപ്ലവമാകുമെന്നും അദ്ദേഹം പറഞ്ഞു.ഒരു തരം ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കാത്ത നാച്ചുറൽ പെയിന്റ് ആയ കേരള പെയിന്റ് ഭദ്രം രാജ്യത്ത് വലിയമാറ്റം മാറ്റം കൊണ്ടുവരുമെന്ന് റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.വസന്തഗേശൻ IRS പറഞ്ഞു. ഒന്നര വർഷത്തെ പരീക്ഷണത്തിന്റ വിജയമാണ് ഇതെന്ന് കണ്ടുപിടുത്തതിന് നേതൃത്വം നൽകിയ സീനിയർ സൈന്റിസ്റ്റ് ഡോ :ഷെര മാത്യു പറഞ്ഞു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.