Saturday, 13 December 2025

പ്രായപൂർത്തിയാകാത്തവർക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ; കനത്ത ശിക്ഷ ഉറപ്പാക്കി യുഎഇ

SHARE
 

യുഎഇയിൽ പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾക്കും വേശ്യാവൃത്തിക്കും കനത്ത ശിക്ഷ ഉറപ്പാക്കി പുതിയ നിയമം. 18 വയസ്സിൽ താഴെയുള്ളവരുമായി ബന്ധപ്പെട്ട കേസുകളിൽ 10 വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ചുരുങ്ങിയ ശിക്ഷ. കുറ്റവാളികളെ ശിക്ഷാ കാലാവധിക്ക് ശേഷവും നിരീക്ഷിക്കാനും പുനരധിവാസത്തിന് വിധേയമാക്കാനും അധികൃതർക്ക് പുതിയ ഉത്തരവ് വിപുലമായ അധികാരം നൽകുന്നു.

യുഎഇ സർക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ച പുതിയ നിയമപരിഷ്കാരങ്ങൾ പ്രകാരം പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ലൈംഗിക കുറ്റകൃത്യങ്ങളിൽ ഇനി വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകും. 18 വയസ്സ് തികഞ്ഞ ഒരാൾ 18-ൽ താഴെ പ്രായമുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ, അത് പരസ്പര സമ്മതത്തോടെയാണെങ്കിൽ പോലും കടുത്ത ശിക്ഷാർഹമാണ്. ഇത്തരം സാഹചര്യങ്ങളിൽ പ്രതിഭാഗത്തിന്റെ 'സമ്മതം' എന്ന വാദം നിയമപരമായി നിലനിൽക്കില്ല. 16 വയസ്സിൽ താഴെയുള്ളവരുടെ സമ്മതം ഒരു തരത്തിലും കണക്കിലെടുക്കില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു. വേശ്യാവൃത്തിക്കും അനാശാസ്യ പ്രവർത്തനങ്ങൾക്കും പ്രേരിപ്പിക്കുന്നവർക്കോ പ്രലോഭിപ്പിക്കുന്നവർക്കോ കുറഞ്ഞത് രണ്ട് വർഷം തടവും പിഴയും ലഭിക്കും.

കുറ്റവാളികളുടെ സ്വഭാവം കൃത്യമായി വിലയിരുത്തുന്നതിനായി 'ക്രിമിനൽ റിസ്ക് അസസ്‌മെന്റ്' എന്ന പുതിയ രീതിയും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശിക്ഷാ കാലാവധി കഴിയുന്നതിന് മുൻപായി പ്രതികളെ മെഡിക്കൽ, സൈക്കോളജിക്കൽ പരിശോധനകൾക്ക് വിധേയമാക്കും. ഇവർ സമൂഹത്തിന് വീണ്ടും ഭീഷണിയാണെന്ന് ബോധ്യപ്പെട്ടാൽ, ശിക്ഷ പൂർത്തിയാക്കിയ ശേഷവും നിരീക്ഷണത്തിലോ പുനരധിവാസ കേന്ദ്രങ്ങളിലോ ചികിത്സാ സൗകര്യങ്ങളിലോ പാർപ്പിക്കാൻ കോടതിക്ക് അധികാരമുണ്ടാകും.

അതേസമയം, രാജ്യസുരക്ഷയെ ബാധിക്കുന്ന കേസുകളിൽ പ്രത്യേക സാഹചര്യങ്ങളിൽ അറ്റോർണി ജനറലിന്റെ അഭ്യർത്ഥനപ്രകാരം ശിക്ഷാ കാലാവധിയിൽ ഇളവ് നൽകാനും കോടതിക്ക് വിവേചനാധികാരമുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കി രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷിതമായ നിയമവ്യവസ്ഥ നടപ്പിലാക്കുകയാണ് യുഎഇ ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.