Saturday, 27 December 2025

ആസാമിലെ സ്കൂളില്‍ ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

SHARE


 
ആസാമിലെ സ്‌കൂളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കായി ഉപയോഗിച്ചിരുന്ന അലങ്കാര വസ്തുക്കൾ നശിപ്പിക്കുകയും കടകളിലെ അലങ്കാര സാമഗ്രികൾ കേടുവരുത്തുകയും ചെയ്ത നാലുപേരെ അറസ്റ്റ് ചെയ്തു. നൽബാരി ജില്ലയിലാണ് സംഭവം. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റങ് ദൾ പ്രവർത്തകരാണ് പിടിയിലായത്. ബുധനാഴ്ചയാണ് സംഭവം.

ബെൽസോർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പാനിഗാവിലെ സെന്റ് മേരീസ് സ്‌കൂളിൽ അതിക്രമിച്ചു കയറി ക്രിസ്മസ് ആഘോഷങ്ങൾക്കായി സ്ഥാപിച്ചിരുന്ന അലങ്കാര വസ്തുക്കൾ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. നിയമവിരുദ്ധമായി സ്‌കൂളിൽ അതിക്രമിച്ചു കടക്കുകയും നാശനഷ്ടം വരുത്തുകയും പുറത്തുള്ള അലങ്കാരങ്ങൾ, ലൈറ്റുകൾ, ചെടിച്ചട്ടികൾ, മറ്റ് വസ്തുക്കൾ എന്നിവ നശിപ്പിക്കുകയും ചിലത് കത്തിക്കുകയും ചെയ്തതായും പോലീസ് പറഞ്ഞു.

വിഎച്ച്പി നൽബാരി ജില്ലാ സെക്രട്ടറി ഭാസ്‌കർ ഡേക്ക, ജില്ലാ വൈസ് പ്രസിഡന്റ് മാനഷ് ജ്യോതി പാറ്റ്ഗിരി, അസിസ്റ്റന്റ് സെക്രട്ടറി ബിജു ദത്ത എന്നിവരും ബജ്റംഗ് ദൾ ജില്ലാ കൺവീനർ നയൻ താലൂക്ക്ദാറും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.