Wednesday, 24 December 2025

മോഹൻലാൽ ചിത്രം 'വൃഷഭ' നാളെ മുതൽ തിയേറ്ററുകളിൽ

SHARE


 
നന്ദ കിഷോർ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'വൃഷഭ' നാളെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നു. ഏറെ നാളായി പ്രേക്ഷകർ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് ഇത്. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിയുള്ള കഥയാണ് ചിത്രത്തിൽ പറയുന്നത്. ശക്തമായ കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത് . സ്‌ക്രീനിൽ മോഹൻലാലിന്റെ മാസ്സ് കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ചിത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് ആന്റണി സാംസൺ ആണ്. എഡിറ്റിംഗ് കെ. എം. പ്രകാശ് നിർവഹിച്ചിരിക്കുന്നു. സാം സി. എസ്. ആണ് സംഗീതം ഒരുക്കിയത്. സൗണ്ട് ഡിസൈൻ ഒരുക്കിയിരിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്. ആക്ഷൻ രംഗങ്ങൾ പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ എന്നിവർ ചേർന്നാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

റോഷൻ മേക്ക പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഷനയ കപൂർ, സഹറ എസ് ഖാൻ എന്നിവർ നായികമാരാണ്. രാഗിണി ദ്വിവേദി, സമർജിത് ലങ്കേഷ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ജനാർദൻ മഹർഷിയും കാർത്തിക്കും ചേർന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. എവിഎസ് സ്റ്റുഡിയോസും ബാലാജി ടെലിഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശോഭ കപൂർ, ഏകതാ ആർ കപൂർ ഉൾപ്പെടെയുള്ളവർ നിർമ്മാണത്തിൽ പങ്കാളികളാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.