ബംഗ്ലാദേശിൽ വിദ്യാർഥി നേതാവിന് വെടിയേറ്റു.മൊത്തലിബ് ഷിക്ദറിനാണ് പ്രതിഷേധത്തിനിടെ വെടിയേറ്റതെന്നാണ് റിപ്പോർട്ട്. ഇയാളുടെ തലയുടെ ഇടതുഭാഗത്ത് ആണ് വെടിയേറ്റത്. വെടിയേറ്റ മൊത്തലിബ് ഷിക്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനിടെ തന്നെ ന്യൂജൻ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ഷെരീഫ് ഉസ്മാൻ ഹാദിയെ കൊലപ്പെടുത്തിയ കേസിൽ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന ഫൈസൽ കരിം മസുദിനെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാണ്. ഇയാൾ രാജ്യം വിട്ടോ എന്നതിൽ വ്യക്തതയില്ലെന്നാണ് റിപ്പോർട്ട്.
ഫൈസലിന്റെ ഒളിത്താവളം കണ്ടെത്താൻ ശ്രമിക്കുന്നതായി അഡീഷണൽ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ഖണ്ഡേക്കർ റഫീഖുൽ ഇസ്ലാം പത്രസമ്മേളനത്തിൽ അറിയിച്ചു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്‍റെ വവിദ്യാർത്ഥി സംഘടനയായ ഛാത്ര ലീഗിൽ പ്രവർത്തിച്ചിരുന്നയാളാണ് ഫൈസൽ ബിൻ കരീമെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ ഇയാളുടെ രാഷ്ട്രീയബന്ധം സ്ഥിരീകരിച്ചിട്ടില്ല.
ഛാത്ര ലീഗ് നിലവിൽ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. ഹാദിയുടെ മരണത്തെത്തുടർന്നാണ് ബംഗ്ലാദേശിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷങ്ങൾക്കിടെ മതനിന്ദ ആരോപിച്ച് ദീപു ചന്ദ്രദാസ് എന്ന യുവാവിനെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ചാണ് ദില്ലിയിലെ ബംഗ്ലാദേശ് എംബസിക്ക് മുന്നിൽ ആൾക്കൂട്ടമെത്തിയത്. തുടർന്ന് ബംഗ്ലാദേശ് നയതന്ത്രഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുണ്ടെന്ന തരത്തിൽ ചില ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശ് ഇന്ത്യയെ പ്രതിഷേധം അറിയിച്ചത് ഈ സാഹചര്യത്തിലാണ്. എന്നാൽ പ്രതിഷേധക്കാർ സുരക്ഷാപരിധി ലംഘിച്ചില്ലെന്നും നിമിഷങ്ങൾക്കുള്ളിൽ പൊലീസെത്തി പ്രതിഷേധക്കാരെ പിരിച്ചുവിട്ടെന്നുമാണ് ഇന്ത്യയുടെ വിശദീകരണം. ഇന്ത്യാവിരുദ്ധവികാരം പ്രചരിപ്പിക്കുന്ന മാധ്യമറിപ്പോർട്ടുകൾക്കെതിരെ വിദേശകാര്യമന്ത്രാലയം രംഗത്തെത്തി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.