Saturday, 13 December 2025

ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് കുറച്ച് എസ്ബിഐ;

SHARE


 റിസർവ് ബാങ്ക് ഈ വർഷം റിപ്പോ നിരക്ക് തുടർച്ചയായ നാലാം തവണയും കുറച്ചപ്പോഴാണ് എസ്ബിഐ നിക്ഷേപ പലിശ നിരക്കുകൾ കുറച്ചിരിക്കുന്നത്. സാധാരണ ഉപഭോക്താക്കൾക്കും മുതിർന്ന പൗരന്മാർക്കും ഇത് ബാധകമാകുംമുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കുകൾ കുറച്ചു. പുതുക്കിയ എഫ്‌ഡി നിരക്കുകൾ ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരും. സാധാരണ ഉപഭോക്താക്കൾക്കും മുതിർന്ന പൗരന്മാർക്കും ഇത് ബാധകമാകുമെന്ന് ബാങ്കിന്റെ വെബ്‌സൈറ്റിൽ പറയുന്നു. റിസർവ് ബാങ്ക് റിപ്പോ നിരക്ക് തുടർച്ചയായ നാലാം തവണയും കുറച്ചപ്പോഴാണ് എസ്ബിഐ നിക്ഷേപ പലിശ നിരക്കുകൾ കുറച്ചിരിക്കുന്നത്.

കുറച്ച നിരക്കുകൾ

രണ്ട് വർഷം മുതൽ 3 വർഷത്തിൽ താഴെയുള്ള കാലാവധിയിലുള്ള എഫ്‌ഡി പലിശ നിരക്ക് എസ്ബിഐ 5 ബേസിസ് പോയിന്റുകൾ കുറച്ചിട്ടുണ്ട്. സാധാരണ പൗരന്മാർക്ക് ഇത് 6.45% ൽ നിന്ന് 6.40% ആയും മുതിർന്ന പൗരന്മാർക്ക് ഇത് 6.95% ൽ നിന്ന് 6.90% ആയും കുറച്ചു.


എസ്ബിഐ അമൃത് വൃഷ്ടി

444 ദിവസത്തെ കാലാവധിയുള്ള എസ്ബിഐയുടെ അമൃത് വൃഷ്ടി നിക്ഷേപ പദ്ധതിയുടെ പലിശ നിരക്കും ഡിസംബർ 15 മുതൽ 6.60% ൽ നിന്ന് 6.45% ആയി കുറയും. മുതിർന്ന പൗരന്മാർക്ക്, അമൃത് വൃഷ്ടി പലിശ നിരക്ക് 7.10 ശതമാനത്തിൽ നിന്ന് 6.95 ശതമാനമായി കുറഞ്ഞു, അതേസമയം സൂപ്പർ സീനിയർ പൗരന്മാർക്കുള്ള പലിശ 7.20% ൽ നിന്ന് 7.05% ആയി കുറ‍ഞ്ഞിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് ബാധകമായ പലിശ നിരക്കിനേക്കാൾ 10 ബി‌പി‌എസിന്റെ അധിക ആനുകൂല്യം സൂപ്പർ സീനിയർ സിറ്റിസൺസിന് ലഭിക്കും എന്നാണ് എസ്‌ബി‌ഐ വെബ്‌സൈറ്റ് പറയുന്നത്.

വായ്പ പലിശ നിരക്കുകളും എസ്ബിഐ കുറച്ചിട്ടുണ്ട്. വായ്പാ നിരക്ക് 25 ബേസിസ് പോയിന്റാണ് കുറച്ചത്. ഇത് നിലവിലുള്ളവർക്കും വായ്പക്കാർക്കും പുതിയ വായ്പക്കാർക്കും ​ഗുണം ചെയ്യും. നിരക്കിൽ കുറവ് വരുത്തിയതോടെ, എസ്‌ബി‌ഐയുടെ എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് ലിങ്ക്ഡ് നിരക്ക് (ഇബി‌എൽ‌ആർ) 25 ബേസിസ് പോയിന്റ് കുറഞ്ഞ് 7.90 ശതമാനമായി.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.