ബാത്ത്‌റൂമില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നവരാണോ നിങ്ങള്‍ ? എന്നാല്‍ ഇനി സൂക്ഷിക്കണം. ജോലി സമയത്ത് തുടര്‍ച്ചയായി ബാത്ത്‌റൂമില്‍ മണിക്കൂറുകളോളം ചെലവഴിച്ചതിന് ചൈനയില്‍ ഒരു ടെക്‌നോളജി കമ്പനി എഞ്ചിനീയറെ പിരിച്ചുവിട്ടു. സംഭവം കോടതിയിലും എത്തി. കമ്പനിക്ക് അനുകൂലമായ വിധി വരികയും കേസില്‍ ഒത്തുതീര്‍പ്പിലേക്ക് എത്തുകയും ചെയ്തു. വളരെ വിചിത്രമായി തോന്നുന്ന ഈ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.
ജിയാങ്‌സു പ്രവിശ്യയിലാണ് സംഭവം നടന്നത്. ജോലിസമയത്ത് ഓഫിസിലെ ടോയ്‌ലറ്റില്‍ ദീര്‍ഘനേരം ചെലവഴിച്ച ലി എന്ന എഞ്ചിനീയറെയാണ് പിരിച്ചുവിട്ടത്. തന്നെ നിയമവിരുദ്ധമായി പിരിച്ചുവിട്ടെന്ന് ആരോപിച്ച് ലി പിന്നീട് കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ കമ്പനിയുടെ ഭാഗം ശരിവെച്ച കോടതി ഇരുവിഭാഗവും തമ്മിലുള്ള മധ്യസ്ഥ ഒത്തുതീര്‍പ്പിന് സൗകര്യമൊരുക്കുകയും ചെയ്തു.
2010 മുതല്‍ ലി ഈ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയാണ്. 2024-ല്‍ ഒരു ഓപ്പണ്‍-എന്‍ഡഡ് തൊഴില്‍ കരാറില്‍ ലി ഒപ്പുവെച്ചിരുന്നു. കമ്പനി നിയമമനുസരിച്ച് അനുമതിയില്ലാതെ ദീര്‍ഘനേരം ഒരാള്‍ ജോലിയില്‍ നിന്ന് ഇടവേളയെടുക്കുന്നത് ആബ്‌സന്‍സ് ആയി കണക്കാക്കും. 180 പ്രവൃത്തി ദിവസത്തിനുള്ളില്‍ മൂന്ന് ദിവസം ഒരു ജീവനക്കാരന്‍ ആബ്‌സന്റ് ആയി തുടര്‍ന്നാല്‍ ഉടനടി പിരിച്ചുവിടല്‍ നടപടിയിലേക്ക് നീങ്ങാനും കമ്പനിക്ക് അവകാശമുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.