Friday, 19 December 2025

'മോദിയുടെ ലക്ഷ്യം ദളിതരുടെയും പിന്നാക്കവിഭാഗത്തിന്റെയും അതിജീവനം തകർക്കൽ'; തൊഴിലുറപ്പ് വിവാദത്തിൽ രാഹുൽ

SHARE


 
ന്യൂ ഡൽഹി: തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. മോദിയുടെ ലക്ഷ്യം തൊഴിലാളികളുടെ ശക്തിയെ ദുർബലപ്പെടുത്താനാണെന്നും ദളിതർ, ആദിവാസികൾ, ഒബിസി വിഭാഗങ്ങൾ തുടങ്ങിയവരുടെ അതിജീവനം തകർക്കാനുമാണെന്ന് രാഹുൽ ആഞ്ഞടിച്ചു. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് ബിൽ പാസാക്കിയതെന്നും പാവപ്പെട്ടവരുടെ ജീവിതം തകർക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി.

എക്സ് പോസ്റ്റിലൂടെയാണ് രാഹുൽ രൂക്ഷവിമർശനം ഉന്നയിച്ചത്. ഇരുപത് വർഷത്തെ പദ്ധതിയെ ഒറ്റ ദിവസം കൊണ്ടാണ് കേന്ദ്രസർക്കാർ തകർത്തത്. ഡൽഹിയിൽ നിന്ന് നിയന്ത്രിക്കുന്ന ഒരു റേഷൻ പദ്ധതിയാക്കി കേന്ദ്രസർക്കാർ തൊഴിലുറപ്പിനെ മാറ്റി. ഇത് സംസ്ഥാന വിരുദ്ധവും ഗ്രാമ വിരുദ്ധവുമാണ്. ഗ്രാമീണ തൊഴിലാളികൾക്ക് വിലപേശൽ ശക്തി നേടിത്തന്ന പദ്ധതിയായിരുന്നു തൊഴിലുറപ്പ്. ഇത് അവരെ ചൂഷണത്തിന് വിധേയരാക്കപ്പെടുന്നത് അവസാനിപ്പിച്ചു, പലായനം ഇല്ലാതെയായി, ശമ്പളം വർധിച്ചുതുടങ്ങി, അവരുടെ സാഹചര്യങ്ങളും മെച്ചപ്പെട്ടു. ഇതിനെയാണ് ഈ സർക്കാർ തകർക്കുന്നത് എന്നും രാഹുൽ വിമർശിച്ചു.

ജോലിക്ക് പരിധി നിശ്ചയിക്കുന്നതിലൂടെയും അത് നിഷേധിക്കുന്നതിനായി കൂടുതൽ വഴികൾ കണ്ടെത്തുന്നതിലൂടെയും ദരിദ്രരെ ഈ പദ്ധതി കൂടുതൽ ദുർബലപ്പെടുത്തുകയാണ്.
കൊവിഡ് സമയത്ത് എം‌ജി‌എൻ‌ആർ‌ഇ‌ജി‌എയെ കൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് നമ്മൾ കണ്ടു. സമ്പദ്‌വ്യവസ്ഥ അടച്ചുപൂട്ടപ്പെടുകയും ഉപജീവനമാർഗ്ഗങ്ങൾ തകരുകയും ചെയ്തപ്പോൾ, കോടിക്കണക്കിന് ആളുകൾ പട്ടിണിയിലും കടത്തിലും വീഴുന്നത് ഈ പദ്ധതി തടഞ്ഞു എന്നും രാഹുൽ പറഞ്ഞു.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.