Saturday, 27 December 2025

ഏറ്റവും കൂടുതൽ പോഷക ഗുണങ്ങൾ അടങ്ങിയ പഴങ്ങൾ ഏതൊക്കെയാണെന്ന് അറിയാം

SHARE


 
നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് പഴവർഗ്ഗങ്ങൾ. ദിവസവും പഴങ്ങൾ കഴിക്കുന്നത് നല്ല ആരോഗ്യം ലഭിക്കാൻ സഹായിക്കുന്നു. പ്രോട്ടീൻ, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ പോഷകങ്ങൾ അടങ്ങിയ പഴവർഗ്ഗങ്ങൾ ഇവയാണ്.

1.പ്രോട്ടീൻ അടങ്ങിയ പഴം

പാഷൻ ഫ്രൂട്ടിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ മെച്ചപ്പെടുത്തുകയും പേശികളുടെ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

2. മഗ്നീഷ്യം അടങ്ങിയ പഴം

പ്രോട്ടീൻ മാത്രമല്ല മഗ്നീഷ്യവും പാഷൻ ഫ്രൂട്ടിൽ ധാരാളമുണ്ട്. ഇത് പേശികളുടേയും എല്ലുകളുടേയും ആരോഗ്യത്തെ പിന്തുണയ്ക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

3. പൊട്ടാസ്യം അടങ്ങിയ പഴം

ചക്കയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ ചലനത്തേയും ഹൃദയാരോഗ്യത്തേയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു

4. കാൽസ്യം അടങ്ങിയ പഴം

പിയറിൽ കാൽസ്യം വളരെ കൂടുതലാണ്. ഇത് എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

5. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ പഴം

ചെറിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യം മെച്ചപ്പെടുത്താനും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു.

6. ഇലക്ട്രോലൈറ്റ് അടങ്ങിയ പഴം

വാഴപ്പഴത്തിൽ ധാരാളം ഇലക്ട്രോലൈറ്റ് അടങ്ങിയിട്ടുണ്ട്. സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവ വാഴപ്പഴത്തിൽ ഉള്ളതുകൊണ്ട് തന്നെ ദിവസവും ഇത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.