Showing posts with label Health. Show all posts
Showing posts with label Health. Show all posts

Friday, 5 December 2025

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാം. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ ഭക്ഷണത്തിന് വലിയ പങ്കുണ്ട്. അത്തരത്തില്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

സാല്‍മണ്‍ ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പിനാല്‍ സമ്പന്നമാണ് അവക്കാഡോ. കൂടാതെ വെണ്ണപ്പഴത്തില്‍ പൊട്ടാസ്യവും ഫോളേറ്റും ഉള്ളതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും

വാള്‍നട്സ്

ഒമേഗ 3 ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വാള്‍നട്സ് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ബെറിപ്പഴങ്ങള്‍

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബെറിപ്പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

ഇലക്കറികള്‍

പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ബീറ്റ്റൂട്ട്

പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും

വാഴപ്പഴം

ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം

തക്കാളി

പൊട്ടാസ്യം അടങ്ങിയ തക്കാളിയും ബിപി നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 4 December 2025

ഇളം ചൂടുള്ള വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങൂ, കാരണം

ഇളം ചൂടുള്ള വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങൂ, കാരണം

സ്ഥിരമായ പ്രഭാത ശീലങ്ങൾ നിങ്ങളുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ സ്വാധീനിക്കുന്നു. ആരോഗ്യകരമായ ഒരു പ്രഭാത ദിനചര്യ ദിവസം മുഴുവൻ പോസിറ്റീവ് ആയ ഒരു മാനസികാവസ്ഥ സൃഷ്ടിക്കുന്നു. ഇത് മനസ്സിലും ശരീരത്തിലും മൊത്തത്തിലുള്ള സ്വാധീനം ചെലുത്തുന്നു.

ശ്രദ്ധ, ൽപ്പാദനക്ഷമത, മാനസിക വ്യക്തത എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇനി മുതൽ ദിവസവും ഇളം ചൂടുള്ള വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ഏറെ നല്ലതാണ്.

ഒന്ന്

ഒരു രാത്രി മുഴുവൻ ഉറങ്ങിയതിനു ശേഷം മനുഷ്യശരീരം പലപ്പോഴും ഒരു പരിധിവരെ നിർജ്ജലീകരണം അനുഭവിക്കുന്നു. രാവിലെ ചൂടുവെള്ളം കുടിക്കുന്നത് നഷ്ടപ്പെട്ട ദ്രാവകങ്ങൾ നിറയ്ക്കാൻ സഹായിക്കുന്നു. ഇത് ഊർജ്ജ നില നിലനിർത്തുന്നതിനും സഹായകമാണ്.

രണ്ട്

ദഹനനാളത്തെ ഉത്തേജിപ്പിച്ചുകൊണ്ട് ദഹനത്തെ സഹായിക്കാൻ ചൂടുവെള്ളത്തിന് കഴിയും. ഭക്ഷണം കൂടുതൽ കാര്യക്ഷമമായി ദഹിപ്പിക്കാൻ ഇത് സഹായിക്കുകയും വയറു വീർക്കൽ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ ലഘൂകരിക്കുകയും ചെയ്യും.

മൂന്ന്

ചൂടു വെള്ളം കുടിക്കുന്നത് വൃക്കകളെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിന് മാലിന്യങ്ങൾ ഫലപ്രദമായി പുറന്തള്ളാൻ കഴിയും.

നാല്

ഇളം ചൂടുവെള്ളം രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് കോശങ്ങളുടെ ഓക്സിജൻ വർദ്ധിപ്പിക്കുകയും രാവിലെ മൊത്തത്തിലുള്ള ഊർജ്ജ നില വർദ്ധിപ്പിക്കുകയും ചെയ്യും.

അഞ്ച്

ചൂടുവെള്ളത്തിന് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും. നിങ്ങളിലെ അമിത സ്ടെസ് കുറയ്ക്കാനും ചൂടു വെള്ളം സഹായകമാണ്.

ആറ്

ചർമ്മത്തിലെ ജലാംശം നിലനിർത്തുന്നത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും കൂടുതൽ വ്യക്തമായ നിറം നൽകാനും സഹായിക്കും. ചൂടുവെള്ളത്തിന് രക്തയോട്ടം മെച്ചപ്പെടുത്താനും കഴിയും.

ഏഴ്

രാവിലെ ചൂടുവെള്ളം കുടിക്കുന്നത് മെറ്റബോളിസത്തെ വേഗത്തിലാക്കാൻ സഹായിക്കുമെന്നും അതുവഴി ഭാരം കുറയ്ക്കാനും ഫലപ്രദമാണെന്നും പഠനങ്ങൾ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

30-40 വയസിലെത്തിയവരിലെ വന്‍കുടല്‍ കാന്‍സറിന്റെ 4 ലക്ഷണങ്ങള്‍

30-40 വയസിലെത്തിയവരിലെ വന്‍കുടല്‍ കാന്‍സറിന്റെ 4 ലക്ഷണങ്ങള്‍

30 കളിലെത്തിയവരില്‍ വന്‍കുടല്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഫ്‌ളോറിഡയില്‍നിന്നുള്ള ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. ജോസഫ് സല്‍ഹാബ് 30 വയസിനും 40 വയസിനും ഇടയിലുള്ള വന്‍കുടല്‍ കാന്‍സറിന്റെ ലക്ഷണങ്ങളെക്കുറിച്ച് സൂചനകള്‍ നല്‍കുകയാണ്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നത്. സാധാരണ ഗതിയില്‍ വയറിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ദഹന പ്രശ്‌നങ്ങളായി തള്ളിക്കളയുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ ഇനി പറയാന്‍ പോകുന്ന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ഡോക്ടറുടെ സഹായം തേടണമെന്ന് പറയുകയാണ് ഡോ. സല്‍ഹാബ്.

കാരണമില്ലാത്ത ക്ഷീണം

പതിവിലും കൂടുതല്‍ ക്ഷീണം തോന്നുകയും ഉറങ്ങണമെന്ന തോന്നല്‍ ഉണ്ടാവുകയും ചെയ്യുക. കാന്‍സര്‍ ലക്ഷണമുണ്ടാകുമ്പോള്‍ രക്തസ്രാവം ഉണ്ടാവുകയും ഇരുമ്പിന്റെ കുറവ് മൂലമുളള വിളര്‍ച്ചയ്ക്കും രക്തത്തിന്റെ അളവ് കുറയുന്നതിനും കാരണമാകുമെന്നതിനാല്‍ ക്ഷീണമുണ്ടാകാന്‍ സാധ്യതയുണ്ട്.

രാത്രിയിലുണ്ടാകുന്ന വിയര്‍പ്പ്

രാത്രിയിലെ വിയര്‍പ്പ് വന്‍കുടല്‍ കാന്‍സറിന്റെ ഒരു സാധാരണ ലക്ഷണമാണ്. ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഇതിനെ കാന്‍സര്‍ കോശങ്ങള്‍ പുറത്തുവിടുന്ന വീക്കം ഉണ്ടാക്കുന്ന പ്രോട്ടീനുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിനാല്‍ രാത്രിയിലെ വിയര്‍പ്പിന് കാരണം കാന്‍സര്‍ കോശങ്ങള്‍ പുറത്തുവിടുന്ന വീക്കം ഉണ്ടാക്കുന്ന പ്രോട്ടീനുകളാണ്. ഇത് രാത്രിയില്‍ പനിയും വിറയലും ഉണ്ടാകാന്‍ കാരണമാകുന്നു.

മലവിസര്‍ജ്ജന ശീലങ്ങളിലെ മാറ്റം

ഡോ. സല്‍ഹാബ് പറയുന്നത് വന്‍കുടല്‍ കാന്‍സറിന്റെ ആദ്യ മുന്നറിയിപ്പ് ലക്ഷണം പലപ്പോഴും മലവിസര്‍ജ്ജന ശീലങ്ങളിലെ മാറ്റമാണ്. ചിലപ്പോള്‍ അത് മലബന്ധമോ അനിയന്ത്രിതമായ മലവിസര്‍ജനമോ ആകാം.

രക്തം കലര്‍ന്ന മലം

മലത്തില്‍ രക്തം കാണുന്നത് വന്‍കുടല്‍ കാന്‍സറിന്റെ ഏറ്റവും പ്രകടമായ ലക്ഷണങ്ങളിലൊന്നാണ്. രക്തസ്രാവം തുടരുകയാണെങ്കില്‍ ഉടന്‍തന്നെ വൈദ്യസഹായം തേടേണ്ടതാണ്.